വലതുപക്ഷ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്ന കാലം -പ്രഭാവർമ

തിരുവല്ല : വലതുപക്ഷ സാംസ്കാരികതയുടെ അധിനിവേശം നടക്കുന്ന കാലമാണിപ്പോഴെന്ന് കവി പ്രഭാവർമ പറഞ്ഞു.

പുരോഗമന കലാസാഹിത്യസംഘം (പു.ക.സ.) കവിതാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് വലതുപക്ഷ ആശയങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കുകയാണെന്നും പ്രഭാവർമ കൂട്ടിച്ചേർത്തു.പു.ക.സ. ജനറൽ സെകട്ടറി ഡോ. കെ.പി. മോഹനൻ അധ്യക്ഷതവഹിച്ചു. സംഘടക സമിതി ചെയർമാൻ അഡ്വ. മാത്യു ടി. തോമസ്,സംസ്ഥാന സെക്രട്ടറി സി. രാവുണ്ണി, ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ സി.ജെ. കുട്ടപ്പൻ, വനിതാ സാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രമേശ്വരിയമ്മ, ശില്പശാല ഡയറക്ടർ സുജ സൂസൻ ജോർജ്, കൺവീനർ അഡ്വ.സുധീഷ് വെൺപാല എന്നിവർ പ്രസംഗിച്ചു.

വിവിധ വിഷയങ്ങളിൽ ഡോ. സജിത്ത് ഏവൂരേത്ത്, അൻവർ അലി എന്നിവർ സംവാദങ്ങൾ നയിച്ചു. പ്രൊഫ.എ.ജി. ഒലീന, എസ്. രാഹുൽ എന്നിവർ മോഡറേറ്റർമാരായി.

ഞായറാഴ്ച രാവിലെ പി.എൻ. ഗോപീകൃഷ്ണൻ, ആര്യ ഗോപി എന്നിവർ വിഷയാവതരണം നടത്തും. 2.30-ന് സമാപന സമ്മേളനം മുൻ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.