ഇടതുമുന്നണി ധർണ നടത്തി

കൊടുമൺ : ചന്ദനപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ചികിത്സയ്ക്ക് തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഇടതുമുന്നണി ധർണ നടത്തി. ആശുപത്രിക്ക് മുമ്പിൽ നടന്ന ധർണ സി.പി.എം. ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം കെ. ഹരികുമാർ അധ്യക്ഷനായി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം എ.എൻ. സലീം, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.കെ. അശോക് കുമാർ, എ. വിപിൻകുമാർ, ബീനാപ്രഭ, എൽ.ഡി.എഫ്. പഞ്ചായത്തംഗങ്ങളായ എം. കിരൺകുമാർ, ജി. അനിരുദ്ധൻ, ഡി. പ്രദീപ്, ലീലാമണി വാസുദേവൻ, സന്ധ്യാ ജി. രാജ്, എസ്. ഭദ്രകുമാരി, പി.കെ. അശോകൻ, ആർ. അശോക് എന്നിവർ പ്രസംഗിച്ചു.
Content Highlights: LDF workers staged a dharna demanding the immediate opening of the newly inaugurated Chandanappally Family Health Centre in Kodumon for public treatment.