ഭരണഘടനാദിനാചരണം

ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. എൻ.എസ്.എസ്. വോളന്റിയർമാർ ക്യാമ്പസിൽ ഒരുക്കിയ പോസ്റ്റർ പ്രദർശനത്തിന് മുന്നിൽ.
ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. എൻ.എസ്.എസ്. വോളന്റിയർമാർ ക്യാമ്പസിൽ ഒരുക്കിയ പോസ്റ്റർ പ്രദർശനത്തിന് മുന്നിൽ.

ചെന്നീർക്കര: എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണഘടനാദിനം ആചരിച്ചു. വൊളന്റിയർമാർ ബോധവത്കരണക്ലാസുകളും പോസ്റ്റർ പ്രദർശനവും നടത്തി. സമീപത്തെ സർക്കാർ ഓഫീസുകൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങൾ സന്ദർശിച്ച വിദ്യാർഥികൾ പൊതുജനങ്ങൾക്കും കുട്ടികൾക്കും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് അവബോധം നൽകി.

സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ വാർഡ് മെംബർ ജിനു ഉല്ലാസ്, ചരിത്രവിഭാഗം മേധാവി കെ.സന്തോഷ് കുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഭരണഘടനയുടെ പ്രാധാന്യം, പൗരന്മാരുടെ മൗലികാവകാശങ്ങൾ, കടമകൾ എന്നിവയെക്കുറിച്ച് അവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർഥികൾ ഭരണഘടനയുടെ ആമുഖം ഏറ്റുചൊല്ലി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറും വൊളന്റിയർ ലീഡർമാരും പരിപാടികൾക്ക് നേതൃത്വംനൽകി.

Content Highlights: Constitution Day was observed with various awareness programmes by the NSS unit at SNDP HSS in Chenneerkkara.