ഗാനഗന്ധർവ്വന് സംഗീതാർച്ചനയുമായി സ്വരലയ

കെ.ജെ. യേശുദാസിന്റെ 86-ാം പിറന്നാളിന്റെ ഭാഗമായി സ്വരലയ പാലക്കാടിന്റെ നേതൃത്വത്തില്‍ നടത്തിയ സംഗീതാർച്ചന കലാമണ്ഡലം ശിവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു
കെ.ജെ. യേശുദാസിന്റെ 86-ാം പിറന്നാളിന്റെ ഭാഗമായി സ്വരലയ പാലക്കാടിന്റെ നേതൃത്വത്തില്‍ നടത്തിയ സംഗീതാർച്ചന കലാമണ്ഡലം ശിവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് അനശ്വരമാക്കിയ ഗാനങ്ങൾ എം.ഡി. രാമനാഥൻ ഹാളിൽ നിറഞ്ഞപ്പോൾ അത് അദ്ദേഹത്തിനുള്ള ഗാനാർച്ചനയായി മാറി.

യേശുദാസ് സ്വരം കൊണ്ട് ജീവൻ നൽകിയ 86 ഗാനങ്ങൾ കോർത്തിണക്കി 80 ഗായകർ ചേർന്ന് അവതരിപ്പിച്ചു. ആസ്വാദകർക്ക് അത് ഹൃദ്യമായ അനുഭവമായി

കെ.ജെ. യേശുദാസിന്റെ 86-ാം പിറന്നാളിന്റെ ഭാഗമായി സ്വരലയ പാലക്കാടിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.

പരിപാടി കലാമണ്ഡലം ശിവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സ്വരലയ പ്രസിഡന്റ് എൻ.എൻ. കൃഷ്ണദാസ് അധ്യക്ഷനായി. സെക്രട്ടറി ടി.ആർ. അജയൻ, പിന്നണി ഗായകൻ പ്രണവം ശശി, സ്വരലയ ഖജാൻജി പ്രസാദ് മാത്യു, പ്രൊഫ. കെ. മോഹൻദാസ്, പ്രൊഫ. സി. സോമശേഖരൻ, ജി. എം. ഉണ്ണിത്താൻ, പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Swaralaya organised a musical tribute in Palakkad featuring 86 songs to celebrate the 86th birthday of legendary singer K.J. Yesudas.