സമന്വയ സാംസ്കാരികാഘോഷം സമാപിച്ചു

ശ്രീകൃഷ്ണപുരം: സമന്വയ സാംസ്കാരികവേദിയുടെ ഏഴുദിവസം നീണ്ടുനിന്ന ആഘോഷപരിപാടികൾ സമാപിച്ചു. സമാപനസമ്മേളനം മുൻഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ശ്രീകൃഷ്ണപുരം എജുക്കേഷണൽ സൊസൈറ്റി മാനേജർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. പ്രസിഡന്റ് പി.എം. പ്രേംജിത്ത്, സെക്രട്ടറി സി. കൃഷ്ണനുണ്ണി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ് തെങ്ങിൻതോട്ടം എന്നിവർ സംസാരിച്ചു.
സമാപനസമ്മേളനത്തോടനുബന്ധിച്ച് കൊച്ചിൻ ചന്ദ്രകാന്ത അവതരിപ്പിച്ച ‘രാമൻ രാഘവൻ ജീവിച്ചിരിപ്പുണ്ട്’ എന്ന നാടകവും അരങ്ങേറി
Content Highlights: The week-long Samanwaya cultural festival concluded at Sreekrishnapuram with a valedictory session inaugurated by former Governor P. S. Sreedharan Pillai.