കരിങ്കൽക്വാറിക്കെതിരേ ജനകീയസമരം

കൊടുവായൂർ കാക്കയൂരിൽ ഡിസംബർ ഒന്നിന് തുടങ്ങാനിരിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ ജനങ്ങൾ നടത്തിയ പ്രതിഷേധ സമരം
കൊടുവായൂർ കാക്കയൂരിൽ ഡിസംബർ ഒന്നിന് തുടങ്ങാനിരിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ ജനങ്ങൾ നടത്തിയ പ്രതിഷേധ സമരം

കൊടുവായൂർ: കാക്കയൂരിൽ ഡിസംബർ ഒന്നിന് ആരംഭിക്കാനിരിക്കുന്ന കരിങ്കൽക്വാറിക്കെതിരേ ജനകീയ പ്രതിഷേധം. കാക്കയൂർ പനയങ്കുന്നം തെക്കുംപുറം മലമ്പള്ളത്താണ് ക്വാറി തുടങ്ങുന്നത്.

ക്വാറി പ്രവർത്തനം തുടങ്ങിയാൽ പരിസരത്തെ നൂറോളം വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നുമാണ് ജനങ്ങളുടെ ആശങ്ക.

15 വർഷംമുൻപ്‌ നിർത്തിപ്പോയ ക്വാറിയാണ് ഇപ്പോൾ പ്രവർത്തിക്കാൻ ഒരുങ്ങുന്നത്.

ക്വാറക്കുമുന്നിൽ നടത്തിയ സമരത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു. മുഖ്യമന്ത്രി, കളക്ടർ, മൈനിങ് ആൻഡ്‌ ജിയോളജി വകുപ്പ്, വനംവകുപ്പ്, പോലീസ്, റവന്യൂവകുപ്പ് തുടങ്ങിയവർക്ക് പരാതി നൽകി.

Content Highlights: Locals staged a protest against a stone quarry scheduled to reopen in Kakkayur near Koduvayur citing serious safety concerns.