തൃപ്പലമുണ്ട കെ.കെ.പി. സ്മാരക ഗ്രന്ഥശാലയിൽ 'പരസ്പരം' പരിപാടി നടന്നു

കോങ്ങാട്: തൃപ്പലമുണ്ട കെ.കെ.പി. സ്മാരക ഗ്രന്ഥശാലയിൽ നടന്ന 'പരസ്പരം' പരിപാടി പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാലയുടെ പ്രവർത്തനം വിലയിരുത്തുന്നതാണ് പരിപാടി. എസ്. ആര്യ രചിച്ച കവിതാ സമാഹരം വനിതാവിഭാഗം അധ്യക്ഷ പി. വിജയലക്ഷ്മി വി. രവീന്ദ്രന് സമ്മാനിച്ചു.
തായമ്പക കലാകാരൻ ശുകപുരം രാധാകൃഷ്ണൻ, ചെറുകഥാകൃത്ത് സി. ശിവശങ്കരൻ, കെ.എസ്. സുന്ദരേശൻ, ടി.യു. മുരളീകൃഷ്ണൻ, എ.എൽ. സത്യഭാമ, കെ.എസ്. നരസിങ്, കെ. ബിന്ദു, കെ. പ്രിയ, സുനിത കൃഷ്ണൻ note-0 തുടങ്ങിയവർ സംസാരിച്ചു.
Content Highlights: The Parasparam event to evaluate the children's reading room was held at the KKP Memorial Library in Thrippalamunda, Kongad.