ലഹരിക്കെതിരേ കൂട്ടയോട്ടം

പല്ലാവൂർ ചിന്മയ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച കൂട്ടയോട്ടം പോലിസ് ഇൻസ്‌പെക്ടർ  എസ്. അനീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
പല്ലാവൂർ ചിന്മയ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച കൂട്ടയോട്ടം പോലിസ് ഇൻസ്‌പെക്ടർ എസ്. അനീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊല്ലങ്കോട്: പല്ലാവൂർ ചിന്മയ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ ബോധവത്കരണവുമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ‘ചിന്മയ ജാഗരൺ റൺ’ എന്നപേരിൽ നടന്ന പരിപാടി കൊല്ലങ്കോട് പോലീസ് ഇൻസ്പെക്ടർ എസ്. അനീഷ് ഉദ്ഘാടനംചെയ്തു. എസ്.എച്ച്.ഒ. സി. അരുൺ, എസ്.ഐ. സുരേഷ്, പ്രിൻസിപ്പൽ ടി.എസ്. ഷിനി, വേൽസാമി, സുധാകരൻ മേനോൻ, ഗിരി നാരായണൻ, ജനമൈത്രി ബീറ്റ് ഓഫീസർ ഷിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Pallavoor Chinmaya Vidyalaya organised a three-kilometre anti-drug awareness marathon named Chinmaya Jagaran Run in Kollengode.