എ.ജെ.ബി. സ്‌കൂളിന് എസ്.എച്ച്.വി.ആർ. പഞ്ചനക്ഷത്രപദവി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ എസ്.എച്ച്.വി റേറ്റിംഗിൽ പഞ്ചനക്ഷത്ര പദവി നേടിയ കോങ്ങാട് പഞ്ചായത്തിലെ മണിക്കശ്ശേരി എ.ജെ.ബി സ്കൂളിൽ നടന്ന അനുമോദന സമ്മേളനം കോങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. സൂര്യ ഉദ്ഘാടനം ചെയ്യുന്നു

കോങ്ങാട്: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ‘സ്വച്ഛ് ഏവം’ ഹരിതവിദ്യാലയ റേറ്റിങ്ങിൽ പഞ്ചനക്ഷത്ര പദവിയുമായി കോങ്ങാട് പഞ്ചായത്തിലെ മണിക്കശ്ശേരി എ.ജെ.ബി. സ്കൂൾ. ദേശീയ വിദ്യാഭ്യാസനയം 2020-ന്റെ ഭാഗമായി നടപ്പാക്കുന്ന എസ്.എച്ച്.വി. റേറ്റിങ്ങിൽ ശുചിത്വം, കുടിവെള്ളം, ശൗചാലയ സൗകര്യം, ഹരിത പരിതസ്ഥിതി, മാലിന്യസംസ്കരണം, സുരക്ഷ എന്നീ മേഖലകളിലെ മികവാണ് പരിഗണിക്കുന്നത്.

ജില്ലയിൽ 27 സ്കൂളിനാണ് പഞ്ചനക്ഷത്രപദവി ലഭിച്ചിട്ടുള്ളത്. നേട്ടത്തിൽ പറളി ബി.ആർ.സി.യും സ്കൂൾ പി.ടി.എ.യും സ്കൂളിനെ അനുമോദിച്ചു. സമ്മേളനം കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സൂര്യ ഉദ്ഘാടനംചെയ്തു. പ‍ഞ്ചായത്തംഗം അയ്യപ്പൻകുട്ടി അധ്യക്ഷനായി. പ്രധാനാധ്യാപിക രുക്‌മിണീദേവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് സതീഷ്ബാബു, പറളി ബി.പി.സി. സി.കെ. സതീഷ് എന്നിവർ സംസാരിച്ചു.

Content Highlights: Manikkassery AJB School in Kongad has secured a prestigious five-star rating in the central government's Swachh Evum Haritha Vidyalaya scheme.