മിനി സിവിൽസ്റ്റേഷനിൽ പാർക്കിങ് സൗകര്യം വേണം -എസ്.ഇ.യു. താലൂക്ക് സമ്മേളനം

മണ്ണാർക്കാട് : മണ്ണാർക്കാട് മിനിസിവിൽസ്റ്റേഷനിൽ പാർക്കിങ് സൗകര്യമേർപ്പെടുത്തണമെന്നും ഓഫീസുകൾ നവീകരിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും യഥാസമയം ലഭ്യമാക്കുക, താലൂക്കാശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയർത്തുക, മണ്ണാർക്കാട് കേന്ദ്രമായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കളത്തിൽ അബ്ദുള്ള ഉദ്ഘാടനംചെയ്തു. എസ്.ഇ.യു. താലൂക്ക് പ്രസിഡന്റ് എൻ.എ. ഷമീം അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ബഷീർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.പി. ഹംസ, ജില്ലാപ്രസിഡന്റ് പി.എം. നവാസ്, സെക്രട്ടറി എസ്.എസ്. ഷാജഹാൻ, മണ്ഡലം സെക്രട്ടറി കെ. മുഹമ്മദ് ഷമീർ, കെ.എസ്.പി.എൽ. ജില്ലാപ്രസിഡന്റ് പാറയിൽ മുഹമ്മദലി, സെക്രട്ടറി ഹമീദ് കൊമ്പത്ത്, അക്ബറലി പാറോക്കോട്, കെ.പി.എ. റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. വിരമിച്ച ഇ. റഷീദിനെ ആദരിച്ചു.
ഭാരവാഹികൾ: കെ. മുഹമ്മദ് ഷമീർ (പ്രസി.), പി.എം. സാദിക്കലി, പി. മുഹമ്മദ് ആഷിഖ് (വൈ.പ്രസി.), കെ. ഷമീർ ബാബു (സെക്ര.), ബഷീർ അമ്പാഴക്കോട്, എ. ഷൗക്കത്തലി (ജോ.സെക്ര.), ഇ.വി. സജാദ് അലി (ഖജാ.).