തിരുപ്പൂർ ജില്ലയിൽ അതിശക്തമായ മഴ

ഏറ്റവും കൂടുതൽ ഊത്തുക്കുഴിയിൽ -10 സെൻറീമീറ്റർ
അടിപ്പാതയിൽ വെള്ളം കെട്ടിനിന്ന് ഗതാഗതത്തെ ബാധിച്ചു
തിരുപ്പൂർ : ജില്ലയിലുടനീളം ഇടിമിന്നലോടെ ശക്തമായ മഴ. ബുധനാഴ്ചരാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച പുലർച്ചെവരെ തുടർന്നു.
ഊത്തുക്കുഴി, ധാരാപുരം, പല്ലടം എന്നിവിടങ്ങളിലാണ് ഏറ്റവുംകൂടുതൽ മഴ ലഭിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടു മണിക്കുള്ള കണക്കുപ്രകാരം ഊത്തുക്കുഴിയിൽ 10 സെന്റീമീറ്റർ രേഖപ്പെടുത്തി.
പല്ലടത്ത് 9.2 സെന്റീമീറ്ററും ധാരാപുരത്ത് 8.5 സെന്റീമീറ്ററും തിരുപ്പൂർ നഗരത്തിൽ 6.2 സെന്റീമീറ്ററും മഴ ലഭിച്ചു.
തിരുപ്പൂർ തീവണ്ടിനിലയത്തിന് സമീപമുള്ള പ്രധാന അടിപ്പാതയിൽ വൻതോതിൽ വെള്ളം കെട്ടിനിന്നത് ഗതാഗതത്തെ സാരമായി ബാധിച്ചു.
പല്ലടത്ത് പലേടത്തും വീട്ടിനുള്ളിൽവരെ വെള്ളംകയറി.