ഫൈൻ ആർട്സ് സൊസൈറ്റി ദേശീയ സംഗീതോത്സവം തുടങ്ങി

പാലക്കാട് : പാൽഘാട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ ദേശീയ സംഗീതോത്സവം തുടങ്ങി. പഞ്ചരത്നകീർത്തനാലാപനത്തോടെയാണ് സംഗീതോത്സവം ആരംഭിച്ചത്. രവീന്ദ്രൻ ആച്ചനത്ത്, രാജലക്ഷ്മി രവീന്ദ്രൻ, എം.എസ്. ഗീത, ഉമാ മുരളി, മീനാദേവി, അഖിലശ്രീ, വിവേക്, സരിതാ സുരേഷ്, ആനന്ദി (പാട്ട്) സുശീല, നൂറണി രാജു, അനന്യാ ജയകൃഷ്ണൻ (വയലിൻ), ഡോ. അനിലക്കാട് ജയകൃഷ്ണൻ, പി.ബി. കൃഷ്ണൻ, രമേഷ് വെള്ളിനേഴി (മൃദംഗം) തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടനസമ്മേളനത്തിൽ മൃദംഗവാദകൻ തൃശ്ശൂർ സി. നരേന്ദ്രന് വയലിൻ വിദുഷി എ. കന്യാകുമാരി ഫൈൻ ആർട്സ് പുരസ്കാരം സമ്മാനിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.എം. രാമസ്വാമി, സെക്രട്ടറി പി.എൻ. സുബ്ബരാമൻ, സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി, വി. വിനോദ്കുമാർ, എസ്.എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

എ. കന്യാകുമാരിയുടെയും എംബാർ എസ്. കണ്ണന്റെയും വയലിൻ കച്ചേരിയായിരുന്നു ആദ്യദിനം വേദിയിൽ. ട്രിപ്ലിക്കേൻ എസ്. ശേഖർ (തവിൽ), എസ്. സുനിൽകുമാർ (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കി.

തിങ്കളാഴ്ച വൈകീട്ട് ആറിന് ടി.വി.എസ്. മഹാദേവന്റെ കച്ചേരി നടക്കും.