മഴയിൽ തിരുപ്പൂർജില്ലയിൽ നാലുവീട് നിലംപൊത്തി

തിരുപ്പൂർ : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് ധാരാപുരം, അവിനാശി മേഖലകളിലായി മൊത്തം നാലുവീട് തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് വയോധികർ ഉൾപ്പെടെ നാലുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ധാരാപുരത്ത് താമസിക്കുന്ന വീരായി, നാഗമ്മാൾ, മേഖല എന്നിവരുടെയും അവിനാശി കൈകാട്ടിപുത്തൂരിലുള്ള വസന്തിയുടെയും ഓടിട്ട വീടുകളാണ് ചുമരിടിഞ്ഞ് നിലംപൊത്തിയത്.
തകർന്ന വീട്ടിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽപ്പെട്ടുപോയ വസന്തിയെ അവിനാശി അഗ്‌നിരക്ഷാസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്.