പി.എസ്.സി. പരീക്ഷാ ക്രമക്കേട്: യുവമോർച്ച പ്രതിഷേധിച്ചു

പാലക്കാട് : പി.എസ്.സി. ക്രമക്കേടുകൾ അന്വേഷിക്കണമെന്നും പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റി പട്ടണത്തിൽ പ്രകടനം നടത്തി. പി.എസ്.സി. ചെയർമാന്റെ കോലം കത്തിച്ചു.
ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനംചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അമൃതാനന്ദബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി റിധിൻ സോംജിത്, വൈസ് പ്രസിഡന്റ് അജേഷ്, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുൺവിജയൻ, കൃഷ്ണനുണ്ണി, മണികണ്ഠൻ, മണ്ഡലം പ്രസിഡന്റുമാരായ സുധീഷ്, സുനിൽകുമാർ, അനന്തകൃഷ്ണൻ, മണ്ഡലം വൈസ് പ്രിസിഡന്റ് നന്ദു ആൽത്തറ തുടങ്ങിയവർ സംസാരിച്ചു.