ഗ്രാമണിയിൽ ഫോട്ടോപ്രദർശനം തുടങ്ങി

കൊപ്പം : നടുവട്ടം ഗ്രാമണിയിൽ ‘പോസ് എൻ പാത്സ്’ എന്ന പേരിൽ ഫോട്ടോപ്രദർശനം തുടങ്ങി. ഡോ. എം.എസ്. ശ്രീകുമാർ, ഡോ. മീര ശ്രീകുമാർ എന്നിവർ പകർത്തിയ ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്.

വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ എൻ.എ. നസീർ ഫോട്ടോ എടുത്തുകൊണ്ടായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.

കേരള സംഗീതനാടക അക്കാദമി സെക്രട്ടറി എൻ.വി. പ്രദീപകുമാർ, കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ ടി.ആർ. ഉദയകുമാർ, ഫോട്ടോമ്യൂസ് പ്രതിനിധിയും മ്യൂസിയം ക്യൂറേറ്ററുമായ ഡോ. ഉണ്ണി പുളിക്കൽ, ഇമേജ് ഫോട്ടോ അസോസിയേഷൻ പ്രസിഡന്റ് കെ.വി. വിൻസന്റ് എന്നിവർ വിശിഷ്ടാതിഥികളായി. ഷാജി ഊരാളി, പി.ബി. സ്മിത, ഡോ. എം.എസ്. ശ്രീകുമാർ, ഡോ. മീര ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

വൈകീട്ട് ആറുമുതൽ എട്ടുമണിവരെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. വർഷങ്ങളായി കാടുകളിലൂടെയെും വന്യജീവി സങ്കേതങ്ങളിലൂടെയും മറ്റും സഞ്ചരിച്ച് പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.