കടുവയ്ക്കുവെച്ച കെണിയിൽ വീണ്ടും പുലികുടുങ്ങി

ഊട്ടി : കടുവയെ പിടികൂടാൻവെച്ച കൂട്ടിൽ വീണ്ടും പുലികുടുങ്ങി. ഗൂഡല്ലൂർ ഓവേലിയിൽ രണ്ടുപേരെ കൊന്ന കടുവയെ പിടികൂടാൻവെച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ഹലാലാ എസ്റ്റേറ്റിൽവെച്ച കൂട്ടിലാണ് ഇത്തവണ പുലി കുടുങ്ങിയത്. ഒരാഴ്ച മുൻപ് പാറം എന്ന സ്ഥലത്തുവെച്ച കൂട്ടിലും പുലി കുടുങ്ങിയിരുന്നു. കൂട്ടിലായ പുലിയെ മുതുമലയിലെ ഉൾവനത്തിൽ വിട്ടു.
അതിനിടെ കടുവയെ പിടികൂടാനുള്ള ശ്രമം 28-ാം ദിവസവും തുടരുകയാണ്. ഓവേലി, ഹലാലാ എസ്റ്റേറ്റ്, സിൽവർ ക്ലാവുഡ്, അല്ലൂർ വയൽ തുടങ്ങി വിവിധ സ്ഥലങ്ങളിയായി 14 കൂടുകൾ വെച്ചിട്ടുണ്ട്. 244 ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കടുവ മുതുമലവനത്തിലേക്ക് പോയെന്ന സംശയത്തിൽ അവിടേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരിക്കയാണ്.