താലപ്പൊലി ആഘോഷം സമാപിച്ചു

ചെത്തല്ലൂർ : ഒരാഴ്ചക്കാലം നീണ്ടുനിന്ന ഭീമനാട് വെള്ളിലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷങ്ങൾക്ക് സമാപനമായി. 90 കളംപാട്ടുകൾ നടന്നു. തെക്കൻ വേല, വടക്കൻ വേല, കിഴക്കൻ വേല, പടിഞ്ഞാറൻ വേല, ടൗൺ വേല, വടശ്ശേരിപ്പുറം വേല, കൂമഞ്ചേരിക്കുന്ന്, പെരിമ്പടാരി ദേശവേല എന്നീ വേലകൾ ക്ഷേത്രമുറ്റത്ത് സംഗമിച്ചു.
പൂജകൾക്ക് ക്ഷേത്രം തന്ത്രി പന്തലക്കോട് മനക്കൽ സജി നമ്പൂതിരിയും മേൽശാന്തി അനന്തഭട്ടും നേതൃത്വംനൽകി. ആഘോഷ കമ്മിറ്റി പ്രസിഡന്റ് ബിജു മഠത്തിൽ, സെക്രട്ടറി അനീഷ് ഇടമുറ്റത്ത്, ട്രഷറർ കെ.പി. കുമാരകൃഷ്ണൻ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വംനൽകി.