അധ്യാപക-വിദ്യാർഥി അനുപാതം പരിഷ്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

വടക്കഞ്ചേരി: അധ്യാപക-വിദ്യാർഥി അനുപാതം പരിഷ്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി.എ. ആലത്തൂർ ഉപജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.ടി.എ. സംസ്ഥാനകമ്മിറ്റിയംഗം എം. ഗീത ഉദ്ഘാടനംചെയ്തു.
ഉപജില്ലാ പ്രസിഡന്റ് കെ.കെ. ദിനിൽകുമാർ അധ്യക്ഷനായി. കെ.ജി. രാജേഷ്, കെ.ടി. ഭക്തഗിരീഷ്, ആർ. പ്രശാന്ത്, എം.ബി. ഹരിശരേയൻ, കെ.ബി. ബീന, കെ. ജഗദീഷ്, കെ.എൻ. കൃഷ്ണകുമാർ, ആഷ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. ദിനിൽകുമാർ (പ്രസി.), എ. ജ്യോതി കൃഷ്ണൻ, കെ. സുരേഷ് ബാബു, ഷക്കീല ബാനു (വൈ. പ്രസി.), ആർ. പ്രശാന്ത് (സെക്ര.), വി.കെ. ബിന്ദു, കെ.ജി. രാജേഷ്, എസ്. ശ്രീനിവാസൻ (ജോ. സെക്ര.), എം.ബി. ഹരിശരേയൻ (ഖജാ.).
Content Highlights: KSTA Alathur sub-district conference urges the government to abandon the move to revise the teacher-pupil ratio.