മമ്മുളിക്കുന്ന്-എഴുത്തച്ഛൻകളം പാതയോരത്തെ അഴുക്കുചാൽ തുറന്നു

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിർമിച്ച മമ്മുളിക്കുന്ന് - എഴുത്തച്ഛൻ കളം പാത അഴുക്കുചാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിർമിച്ച മമ്മുളിക്കുന്ന് - എഴുത്തച്ഛൻ കളം പാത അഴുക്കുചാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

പത്തിരിപ്പാല: മണ്ണൂരിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച മമ്മുളിക്കുന്ന്-എഴുത്തച്ഛൻകളം പാതയോരത്തെ അഴുക്കുചാൽ തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. മണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ശശി അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. മനോജ്, ധന്യാ മണികണ്ഠൻ, കെ. ശ്രീദേവി, എസ്.ജെ.എൻ. നജീബ്, എം. ഉണ്ണിക്കൃഷ്ണൻ, കെ.ആർ. ശാന്തകുമാരി, ദിനിൽ അറയ്ക്കൽ, ഒ.എം. മുരളി, ജോൺസൺ ജേക്കബ് എന്നിവർ സംസാരിച്ചു. അഴുക്കുചാൽ നിർമാണത്തിനുവേണ്ടി സ്ഥലം വിട്ടുനൽകിയ ബാലസ്വാമിയെ ആദരിച്ചു.

Content Highlights: Palakkad Block Panchayat President Bindu Krishnadas inaugurated the newly constructed drainage system at Mannur.