വാർഷിക പൊതുയോഗം

നല്ലേപ്പിള്ളി: അമ്മ നാടകവേദിയുടെ വാർഷികപൊതുയോഗം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത ഉദഘാടനംചെയ്തു. നാടകവേദി പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷനായി,
എസ്. സബിത, കെ. തങ്കവേലു, ഷിജ എഴുത്താണി, കെ. മുരളീധരൻ, മോഹൻ മാനാംകുറ്റി, ഷിന പെരുമാട്ടി, പി. രമേഷ്, പി. വിജയൻ എന്നിവർ സംസാരിച്ചു. 15 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: എ. മോഹനൻ (പ്രസി.), പി. വിജയൻ (സെക്ര.), സന്തോഷ് മാണിക്യൻ (ഖജാ.).
Content Highlights: The annual general body meeting of Amma Nadaka Vedhi was inaugurated by District Panchayat Vice President N. Saritha at Nalleppilly.