എ.കെ.പി.എ. ജില്ലാതല ബാഡ്മിൻ്റൺ ടൂർണമെൻ്റ് സംഘടിപ്പിച്ചു.

എ.കെ.പി.എ. സംഘടിപ്പിച്ച ജില്ലാതല ബാഡ്‌മിൻ്റൺ ടൂർണമെൻ്റിൽ വിജയികൾക്കുള്ള സമ്മാനം തൃത്താല എസ്. ഐ. ,തോംസൺ . പി . ജേക്കബ് വിതരണം ചെയ്യുന്നു.
എ.കെ.പി.എ. സംഘടിപ്പിച്ച ജില്ലാതല ബാഡ്‌മിൻ്റൺ ടൂർണമെൻ്റിൽ വിജയികൾക്കുള്ള സമ്മാനം തൃത്താല എസ്. ഐ. ,തോംസൺ . പി . ജേക്കബ് വിതരണം ചെയ്യുന്നു.

കൂറ്റനാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ തൃത്താല മേഖല യൂണിറ്റ് കൂറ്റനാട് സ്പെക്ട്രാ ഇൻഡോർ സ്‌റ്റേഡിയത്തിൽ ജില്ലാതല ബാഡ്‌മിൻ്റൺ ടൂർണമെൻ്റ് ആവേശമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറുടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എ.കെ. പി. എ സംസ്ഥാന നാച്ചുറൽ ക്ലബ്ബ് കോഡിനേറ്റർ എം.ഗോപി ഉദ്ഘാടനം ചെയ്തു.

ഫൈനലിൽ സുനിൽ കൂഴൂറും രജീഷ് കൊടിക്കുന്നും ഉൾപ്പെടുന്ന ടീം മഹി, സജി ടീമിനെ പരാജയപ്പെടുത്തി കിരീടം കരസ്ഥമാക്കി. തൃത്താല പോലീസ് സബ് ഇൻസ്പെക്ടർ തോംസൺ .പി .ജേക്കബ് സമ്മാന വിതരണം നടത്തി. തൃത്താല യൂണിറ്റ് പ്രസിഡൻ്റ് മുരളി തണ്ണീർക്കോട് അധ്യക്ഷനായി.

തൃത്താല യൂണിറ്റ് സെക്രട്ടറി ശിവകുമാർ, ട്രഷറർ സമീർ തൃത്താല, ഷംനാദ് മാട്ടായ, മേഖലാ പ്രസിഡൻ്റ് വിശ്വനാഥൻ, എം. മണി, രജീഷ് കൊടിക്കുന്ന് എന്നിവർ സംസാരിച്ചു.

Content Highlights: All Kerala Photographers Association Thrithala unit organized a district-level badminton tournament at Spectra Indoor Stadium in Koottanad.