ആണവായുധ നിയന്ത്രണ കരാർ പുതുക്കണം; യുഎസിനോടും റഷ്യയോടും അഭ്യർഥിച്ച് മാർപാപ്പ

Pope Leo XIV gives a weekly general audience, at Paul-VI hall in The Vatican on February 4, 2026. (Photo by Filippo MONTEFORTE / AFP)
Pope Leo XIV gives a weekly general audience, at Paul-VI hall in The Vatican on February 4, 2026. (Photo by Filippo MONTEFORTE / AFP)

വത്തിക്കാൻ സിറ്റി: യുഎസും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന അഭ്യർഥനയുമായി ലിയോ മാർപാപ്പ. പുതിയ ആയുധ മത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2010ൽ പ്രാഗിൽ യുഎസും റഷ്യയും ഒപ്പുവച്ച കരാറിന്റെ കാലാവധി ബുധനാഴ്ച അർധരാത്രിയോടെയാണ് അവസാനിച്ചത്. കരാർ പുതുക്കിയില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും ആണവായുധങ്ങൾ സംഭരിക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. ഇത് ആയുധമത്സരം വർധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെയാണ് മാർപാപ്പ കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ടത്.

കരാർ അനൗപചാരികമായി ഒരു വർഷത്തേക്ക് കൂടി നീട്ടാമെന്ന് സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിർദ്ദേശിച്ചിരുന്നു, എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: Pope Warns of New Arms Race as US-Russia Treaty Nears Expiry