ഫിലിപ്പീൻസിൽ മാലിന്യകേന്ദ്രം തകർന്നുവീണ് നാലുപേർ മരിച്ചു; 34 പേരെ കാണാനില്ല

മനില: മധ്യ ഫിലിപ്പിൻസിൽ മാലിന്യനിക്ഷേപ കേന്ദ്രം തകർന്നുവീണ് നാലുപേർ കൊല്ലപ്പെടുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു. ഇതുവരെ 12 പേരെ ജീവനോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടന്ന സംഭവത്തിൽ ശനിയാഴ്ചയും രക്ഷാപ്രവർത്തനം തുടരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലിന് സെബു നഗരത്തിന് പുറത്തുള്ള മലയോരപ്രദേശമായ ബിനലിവിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
സംഭവസമയത്ത് 110 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. 34 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇവരിൽ ഭൂരിഭാഗവും തൊഴിലാളികളാണെന്നും പോലീസ് അറിയിച്ചു. മാലിന്യകേന്ദ്രത്തിന്റെ പ്രധാന ഭാഗം തകർന്നുവീണതിനെത്തുടർന്ന് നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടതായും പോലീസ് അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ ഒരു വലിയ ക്രെയിൻ എത്തുന്നതിനായി രക്ഷാപ്രവർത്തകർ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
A short while ago: A landslide struck a landfill in Cebu City, Philippines, leaving several residents trapped, according to Councilor Dave Tumulak. pic.twitter.com/jkLkmfpcFE
— Weather Monitor (@WeatherMonitors) January 8, 2026
Content Highlights: Landfill Collapse in Philippines: Death Toll Climbs to Four Amid Ongoing Rescue Efforts