ജോലി സമയം കഴിഞ്ഞു, യാത്രക്കാരെ പാതി വഴിയിലുപേക്ഷിച്ച് പൈലറ്റ്

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ലാഹോർ: ജോലി സമയം കഴിഞ്ഞതിനാൽ യാത്രക്കാരെ പകുതി വഴിയിൽ ഉപേക്ഷിച്ച് പാക് പൈലറ്റ്. അടിയന്തര ലാൻഡിങ്ങിന് ശേഷമാണ് തന്റെ ജോലി സമയം കഴിഞ്ഞുവെന്ന് പൈലറ്റ് മനസ്സിലാക്കുന്നത്. തുടർന്ന് വിമാനം പറപ്പിക്കാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. പാകിസ്താൻ അന്താരാഷ്ട്ര എയർലൈൻസിന്റെ പൈലറ്റാണ് യാത്രക്കാരെ പെരുവഴിയിലാക്കിയത്.

റിയാദിൽ നിന്നും ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട പികെ - 9754 എന്ന വിമാനം മോശം കാലാവസ്ഥയെ തുടർന്ന് സൗദി അറേബ്യയിലെ ദമാമിൽ ഇറക്കുകയായിരുന്നു. എന്നാൽ കാലാവസ്ഥ സാധാരണ രീതിയിലായപ്പോഴേക്കും തന്റെ ജോലി സമയം കഴിഞ്ഞതിനാൽ വിമാനം പറത്താൻ പൈലറ്റ് വിസമ്മതിക്കുകയായിരുന്നുവെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്തിനുള്ളിലുള്ള യാത്രക്കാർ പുറത്തിറങ്ങാൻ വിസമ്മതിക്കുകയും യാത്ര വൈകുന്നതിൽ പ്രതിഷേധിക്കുകയും ചെയ്തു. അധികൃതർ ഇടപെട്ട് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. ഇസ്ലാമാബാദിലേക്കുള്ള യാത്ര തുടരുന്നത് വരെ യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം ഏർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlights: Pakistan Pilot Refuses To Fly Airplane To Its Destination Because His Shift Had Ended

Content Highlights: