യുക്രൈനിൽ ചരക്ക് കപ്പലിനുനേരെ റഷ്യൻ ആക്രമണം; കാസർകോട് സ്വദേശിയടക്കം പത്തുപേർ കൊല്ലപ്പെട്ടു

#ന്യൂസ് ഡെസ്ക്
യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ കത്തിയമര്‍ന്ന ചരക്ക്കപ്പല്‍ |യുക്രൈന്‍ നാവികസേന പുറത്തുവിട്ട ചിത്രം , ഇന്‍സൈറ്റില്‍ മരിച്ച കാസര്‍കോട് സ്വദേശി അഖില്‍ ജോയന്‍
യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ കത്തിയമര്‍ന്ന ചരക്ക്കപ്പല്‍ |യുക്രൈന്‍ നാവികസേന പുറത്തുവിട്ട ചിത്രം , ഇന്‍സൈറ്റില്‍ മരിച്ച കാസര്‍കോട് സ്വദേശി അഖില്‍ ജോയന്‍

കീവ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ നാലു ഇന്ത്യക്കാർ ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കാസർകോട് സ്വദേശിയായ അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി ജീവനക്കാരനുമുണ്ട്. മരിച്ച മറ്റു ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശികളായ ജോയൻ-സാലി ദമ്പതികളുടെ മകനാണ് അഖിൽ. ഒരു ഇന്ത്യക്കാരൻ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ധാന്യം കയറ്റി പോകുകയായിരുന്ന 'ഗോൾഡൻ ലിയോ' എന്ന  ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യൻ-സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ ഒമ്പത് പേർ കപ്പൽ ജീവനക്കാരും ഒരാൾ യുക്രൈനിലെ ഹാർബർ പൈലറ്റുമാണ്.

കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരിൽ എട്ടുപേരെ യുക്രൈനിയൻ നാവകസേന രക്ഷപ്പെടുത്തി. ഇവരിൽ പരിക്കേറ്റ ചിലരെ ഒഡേസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

17 ജീവനക്കാരിൽ അഞ്ച് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ആക്രമണത്തിൽ അകപ്പെട്ടവർക്ക് എല്ലാ സാഹായവും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

'വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും നിരപരാധികളായ സാധാരണ ജീവനക്കാരെ അപകടപ്പെടുത്തുന്നതും നിന്ദ്യമാണെന്നും ഒഴിവാക്കേണ്ടതാണെന്നും ഞങ്ങൾ ഒരിക്കൽ കൂടി പറയുന്നു' മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഒഡേസ തുറമുഖത്തുനിന്ന് ചോളം കയറ്റി പുറപ്പെട്ട കപ്പലിന് നേരെ റഷ്യൻ യുദ്ധവിമാനങ്ങൾ മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുക്കുകയായിരുന്നു. തുർക്കി ഉടമസ്ഥതയിലുള്ളതും ഗിനിയ-ബിസാവു പതാക ഘടിപ്പിച്ചതുമായ കപ്പലാണിത്. മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് കപ്പൽ നിയന്ത്രിച്ചിരുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായ തീ അണച്ചശേഷമാണ് നാവകസേനയും രക്ഷാപ്രവർത്തകരും ചേർന്ന് ജീവനക്കാരെ പുറത്തെടുത്തത്. അന്താരാഷ്ട്ര സമുദ്രനിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് റഷ്യ നടത്തിയിരിക്കുന്നതെന്നും സാധാരണക്കാരായ നാവികർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുക്രൈൻ കപ്പൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ റഷ്യൻ കോൺസുലേറ്റുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയെ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഓഫീസ് ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Content Highlights: Kasaragod native Akhil Joyan killed in Russian missile strike., The attack targeted the cargo ship 'Golden Lion' near Odessa port., 10 people died in the incident, including crew members and a harbor pilot., The vessel was carrying corn and was managed by a Mumbai-based company., Ukraine condemned the attack as a violation of international maritime law.