ഞങ്ങളോട് മുട്ടാൻ നിർക്കേണ്ട ; ശത്രുക്കൾക്ക് മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: ഇസ്രായേലിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശത്രുക്കൾ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ തങ്ങളോട് മുട്ടാൻ നിൽക്കേണ്ടെന്നും ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ശത്രുക്കളെ ഇസ്രായേൽ സൈന്യം തേടിപ്പിടിച്ചിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഐഡിഎഫ് വ്യോമസേനയുടെ ടെൽ നോഫ് ബേസിൽ സംസാരിക്കുകയായിരുന്നു ബെഞ്ചമിൻ നെതന്യാഹു .
സൈനികരുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത നേട്ടങ്ങൾ ഉപേക്ഷിച്ച് പിന്മാറാൻ ഇസ്രായേലിന് മേൽ വലിയ സമ്മർദമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. 'നമുക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദ്ദവുമുണ്ട്. നമ്മുടെ പോരാളികളുടെ ധീരതയിലൂടെ നേടിയെടുത്ത കാര്യങ്ങൾ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. തെരഞ്ഞെടുപ്പിന് മുൻപായി നമ്മളെ ആക്രമിക്കാൻ ശത്രുക്കൾ ശ്രമിക്കുമെന്ന് സൂചനയുണ്ട്. ഈ വ്യോമസേനാ താവളത്തിൽ നിന്ന് അവർക്കൊരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ഞങ്ങളോട് മുട്ടാൻ നിൽക്കേണ്ട, ഇപ്പോഴും എപ്പോഴും. ഞങ്ങളുടെ കൈകൾ എവിടെയും എപ്പോൾ വേണമെങ്കിലും നിങ്ങളിലേക്ക് എത്തും'- നെതന്യാഹു പറഞ്ഞു.
ഗാസയിലെയും ലെബനനിലെയും സൈനിക നീക്കങ്ങളെക്കുറിച്ചും നെതന്യാഹു സംസാരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ നൂറിലധികം ഭീകരരെയാണ് ഇസ്രായേൽ വധിച്ചത്. ഹമാസിന്റെ നോർത്തേൺ ഗാസ ബ്രിഗേഡ് കമാൻഡറെ വധിച്ചു. ഇതിന് മുൻപും പലരെയും നമ്മൾ ഇല്ലാതാക്കിയിട്ടുണ്ട്. ഗാസയിൽ മാത്രം നൂറിലധികം ഭീകരരെയാണ് ഈ ആഴ്ചകളിൽ വധിച്ചത്. ലെബനനിലും നമ്മുടെ സൈന്യം ശക്തമായി ഇടപെടുന്നുണ്ട്. അലി താഹർ റിഡ്ജിൽ നമ്മൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടാകുമല്ലോ എന്നും നെതന്യാഹു ചോദിച്ചു.
Content Highlights: Prime Minister Benjamin Netanyahu warned enemies planning attacks ahead of the Israeli elections., Netanyahu stated that the Israeli military will track down enemies anywhere in the world., Over a hundred terrorists have been eliminated in Gaza in recent weeks, including a Hamas brigade commander., Strong military operations are also continuing in Lebanon.