ചരിത്രം ആവർത്തിക്കുമോ? പശ്ചിമേഷ്യയുടെ ഓർമയിൽ ആശങ്കയായി രണ്ട് യുദ്ധങ്ങൾ

ഇറാന്റെ ആക്രമണത്തിൽ തകർന്ന ഇസ്രയേലിലെ ഒരു സ്ഥലം | Photo: AFP
ഇറാന്റെ ആക്രമണത്തിൽ തകർന്ന ഇസ്രയേലിലെ ഒരു സ്ഥലം | Photo: AFP

പശ്ചിമേഷ്യ പുകയുന്നു. ഏറെ നാളായുള്ള സംഘർഷത്തിന് പിന്നാലെ ഇപ്പോൾ ലെബനനിലേക്കും യുദ്ധം പടർന്നിരിക്കുന്നു. ഇസ്രയേലിനെ പിന്തുണച്ച് സഖ്യകക്ഷിയായ അമേരിക്കയും, ലെബനന് വേണ്ടി പിന്തുണയുമായി സൈന്യത്തെ ഇറക്കി ഇറാനും രംഗത്തെത്തി. ഇതോടെ പശ്ചിമേഷ്യ വീണ്ടും ഒരു യുദ്ധഭൂമിയായി മാറുന്ന കാഴ്ചയാണ്.

ഹിസ്ബുള്ളയുടെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഗസയിൽ ആക്രമണം ശക്തമാക്കുന്നത്. അവിടെ നിന്ന് പലസ്തീനിലേക്കും യുദ്ധം വ്യാപിച്ചു. ഇതിനിടെ ഹിസ്ബുള്ളയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ സൈന്യം ശക്തമായ ആക്രണവുമായി മുന്നേറി. ഹിസ്ബുള്ളയുടെ പ്രധാനപ്പെട്ട നേതാക്കളെയെല്ലാം വധിച്ചു. ആയിരക്കണക്കിന് ആളുകൾ ഗാസയിലും ലെബനനിലും കൊല്ലപ്പെട്ടു. നിരവധി പേർ അനാഥരായി, വീടുകൾ നഷ്ടപ്പെട്ടു. തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ടു.

Content Highlights: Escalating tensions in West Asia lebanon israel war hezbollah

Continue reading