‘ഒരു ചെറിയ കൈയബദ്ധം...’; ബ്രസീൽ തിരഞ്ഞെടുപ്പ് ഇന്ത്യയിലേതെന്ന് തെറ്റിദ്ധരിച്ച് ട്രംപിന്റെ പോസ്റ്റ്

വാഷിങ്ടൺ: യു.എസ്. തിരഞ്ഞെടുപ്പിനെ വിമർശിക്കുകയായിരുന്നു യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യം. കുറെ കണക്കുകളൊക്കെ നിരത്തിയായിരുന്നു വാദം. പക്ഷേ, ചെറിയൊരു അബദ്ധംപറ്റി, ഉദാഹരണമായി ചൂണ്ടിക്കാട്ടിയ രാജ്യം ‘ചെറുതായി’ ഒന്നു മാറിപ്പോയി. ഇന്ത്യയിലെ തിരഞ്ഞെടുപ്പിന്റെ കണക്കുകളെന്നപേരിൽ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത് കഴിഞ്ഞ ദിവസംനടന്ന ബ്രസീൽ തിരഞ്ഞെടുപ്പിന്റെ കണക്കുകൾ.
യു.എസിൽ വോട്ടെണ്ണാൻ ആഴ്ചകൾ എടുക്കുന്നതിനെ വിമർശിച്ചായിരുന്നു പോസ്റ്റ്. ഈ സമയം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഉപയോഗിക്കുന്നതെന്ന വിമർശനവും ഉണ്ടായിരുന്നു. ‘ഇന്ത്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ന് 12.5 കോടി ആളുകൾ വോട്ട് ചെയ്തു. വോട്ടെടുപ്പ് അവസാനിച്ച ഉടൻതന്നെ, ഫലം പുറത്തുവന്നു’ -മികച്ച തിരഞ്ഞെടുപ്പ് സംവിധാനമെന്ന് വാഴ്ത്തിക്കൊണ്ട് ട്രംപ് കുറിച്ചു.
എന്നാൽ, ട്രംപ് സൂചിപ്പിച്ച 12.5 കോടി വോട്ടുകൾ യഥാർഥത്തിൽ ബ്രസീലിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേതാണ്. അബദ്ധം മനസ്സിലായതോടെ ട്രംപ് തിങ്കളാഴ്ച പോസ്റ്റ് തിരുത്തുകയും ചെയ്തു.
Content Highlights: Donald Trump confused the recent Brazilian presidential election with an Indian presidential election in a Truth Social post. He claimed that 12.5 crore people voted in India's election and results came out on the same day to criticize slow US vote counting. The figures cited actually belonged to the first round of the presidential election held in Brazil. After realizing the mistake, Trump edited the post on Truth Social to correct the country name. India does not hold a direct nationwide public vote for its presidential elections.