ചെഗുവേരയുടെ ജന്മഗൃഹം വിൽപനയ്ക്ക്

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ റൊസാരിയോയിലെ ചെഗുവേരയുടെ ജന്മഗൃഹം വില്‍പനയ്ക്ക്. നിലവിലെ വീടിന്റെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ 2002ലാണ് 2580 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് വാങ്ങുന്നത്.
ഈ വീട് സാംസ്‌കാരിക കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫറൂഗിയ വീട് 2002ല്‍ വാങ്ങിയത്. എന്നാല്‍ അത് നടന്നില്ല. എത്ര വിലയ്ക്കാണ് വീടു വില്‍ക്കാനുദ്ദേശിക്കുന്നതെന്ന് ഇദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
ഈ കാലത്തിനിടയില്‍ പ്രമുഖരായ ഒരുപാട് സന്ദര്‍ശകര്‍ ഉര്‍ക്വിസ തെരുവിനും എന്‍ട്രെ റയോസിനും ഇടയിലുള്ള ഈ വീട് കാണാന്‍ എത്തിയിട്ടുണ്ട്.
ഉറുഗ്വെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ഫിഡല്‍ കാസ്‌ട്രോയുടെ മക്കള്‍ തുടങ്ങിയവരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.
സന്ദര്‍ശകരില്‍ ഏറ്റവും പ്രമുഖന്‍ തെക്കേ അമേരിക്കയിലൂടെ ചെഗുവേര 1950കളിൽ നടത്തിയ മോട്ടോര്‍സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോസായിരുന്നു.
content highlights: Che Guevara's birthplace put up for sale
Content Highlights: