റഷ്യയുടെ സ്പുട്‌നിക്കും ഓക്സ്ഫഡ് വാക്സിനും ചേര്‍ത്ത് പുതിയ കോവിഡ് വാക്‌സിന്‍ പരീക്ഷണം

ലണ്ടന്‍: കോവിഡ് വൈറസ് ആക്രമണത്തില്‍ നിന്ന് ഫലപ്രദമായ രക്ഷ മുന്നില്‍ കണ്ട് യു.കെ, റഷ്യന്‍ വാക്‌സിന്‍ ശാസ്ത്രജ്ഞര്‍ ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. ഒക്‌സഫഡ് ആസ്ട്രസെനക്കാ വാക്‌സിനും സ്പുട്‌നിക് വാക്‌സിനും ഒരുമിച്ച് പരീക്ഷണങ്ങളിലുള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. രണ്ട് വാക്‌സിനും ഒരുമിച്ച് പ്രയോഗിക്കുന്നത് ആളുകളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
റഷ്യയില്‍ നടക്കുന്ന പരീക്ഷണത്തില്‍ 18 വയസ്സില്‍ കൂടുതലുള്ളവരായിരിക്കും പങ്കെടുക്കുക. എത്രയാളുകള്‍ പരീക്ഷണത്തിന്റെ ഭാഗമാകുമെന്നതില്‍ സ്ഥിരീകരണമായിട്ടില്ല.
വ്യത്യസ്ത വാക്സിനുകളുടെ സംയോജനം എങ്ങനെ ഫലപ്രദമാക്കാമെന്ന ആലോചനയിലാണെന്നും സ്പുട്നിക് വി വികസിപ്പിച്ചെടുത്ത റഷ്യയുടെ ഗമലേയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും അസ്ട്രസെനെക്ക പറഞ്ഞു.
ഓക്സ്ഫഡ് സര്‍വകലാശാലയ്‌ക്കൊപ്പം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിന്റെ ശരാശരി ഫലപ്രാപ്തി 70.4% ആണെന്നാണ് ഒരു ജേണലില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ സ്പുട്നിക് വി വാക്സിന്‍ 92 ശതമാനം വിജയകരമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
ഓക്‌സ്‌ഫോഡ് സർവകകലാശാല ആസ്ട്രാസെനെക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനും മോസ്‌കോയിലെ ഗമാലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിനും ഏതാണ്ട് സമാനഘടകങ്ങളാണുള്ളത്. ഇവ രണ്ടും സാര്‍സ്-കോവ് -2 സ്‌പൈക്ക് പ്രോട്ടീനില്‍ നിന്നുള്ള ജനിതക ഘടകങ്ങൾ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ്.
Content Highlights: Astrazeneca To Test Combining COVID-19 Vaccine With Russian Shot
Content Highlights: