ഇന്ത്യ ഉറച്ചുതന്നെ, പാശ്ചാത്യമേധാവിത്വത്തിനെതിരേ അണിനിരക്കുമോ വികസ്വരരാജ്യങ്ങള്‍?

#പി.മുരളീധരന്‍
വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍| ഫോട്ടോ:എ.എൻ.ഐ
വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍| ഫോട്ടോ:എ.എൻ.ഐ

വികസിത രാജ്യങ്ങള്‍ക്കെതിരെ ഒരുമിച്ചുനില്‍ക്കാനും നിലവിലെ ലോകക്രമത്തെ പരിഷ്‌കരിക്കാനും വികസ്വരരാജ്യങ്ങളെ ആഹ്വാനം ചെയ്യുന്ന ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗം സംഘര്‍ഷഭരിതമായ ലോകസാഹചര്യത്തില്‍ ശ്രദ്ധേയമാണ്. വാഷിങ്ടണില്‍ നടക്കുന്ന ഐക്യരാഷ്ട്ര പൊതുസഭയില്‍ സമാനമനസ്‌കരായ വികസ്വരരാജ്യങ്ങളുടെ ഉന്നതതല യോഗത്തിലായിരുന്നു പ്രസംഗം. സാമ്പത്തികമായ ഭീഷണികളും അസമത്വം നിറഞ്ഞ ആഗോള വ്യാപാരസംഘടനകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാനുള്ള അഭ്യര്‍ഥന, അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ പിഴത്തീരുവയുടെയും എച്ച്‌വണ്‍ ബി വിസ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ചര്‍ച്ചയാവുകയാണ്. പാശ്ചാത്യമേധാവിത്വത്തിനെതിരെ അണിചേരാനുള്ള ധീരമായ നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.

വ്യാപാരചര്‍ച്ചകള്‍ക്കായി ഇന്ത്യയുടെ മന്ത്രി പീയൂഷ് ഗോയല്‍ അമേരിക്കയിലുള്ള സമയത്താണ് ഈ നിലപാട് വ്യക്തമാക്കലെന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. ഒരേസമയം പലതരത്തിലുള്ള താല്‍പ്പര്യങ്ങളെ ബാലന്‍സ് ചെയ്യുന്ന സങ്കീര്‍ണമായ നയതന്ത്രചതുരംഗം. ഊര്‍ജസുരക്ഷയ്ക്കായി ലോകരാജ്യങ്ങള്‍ ഒരുമിച്ചുനില്‍ക്കണമെന്ന് ന്യൂയോര്‍ക്കില്‍ പ്രസംഗിക്കവേ മന്ത്രി ഗോയല്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ അമേരിക്കയില്‍ നിന്നും പെട്രോളിയം വാങ്ങുന്നത് വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ ഈ രംഗത്തെ പ്രമാണിമാരില്‍ ഒരാളാണെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: India`s External Affairs Minister, S. Jaishankar, calls for developing nations to unite against existing global order inequalities and economic threats.

Continue reading