'ആ നമ്പര്‍ നിലവിലില്ല';ഇസ്രയേലിനെ വിറപ്പിച്ച എന്‍ജിനീയറുടെ കൊലപാതകം,ഹമാസ് വീണ്ടും ചാവേറാക്രമണത്തിനോ?

#ആദര്‍ശ് പി ഐ
യഹിയ അയ്യാഷ്, Photo:x.com/Nazrul Nazir, ഇസ്രയേല്‍ സൈന്യം, Photo:AFP
യഹിയ അയ്യാഷ്, Photo:x.com/Nazrul Nazir, ഇസ്രയേല്‍ സൈന്യം, Photo:AFP

1994 ഒക്ടോബര്‍ 19, ഇസ്രയേലിലെ ടെല്‍ അവിവിലെ റൂട്ട് നമ്പര്‍ അഞ്ച്. യാത്രക്കാരുടെ ഒരു ബസ് കഫേകളും കോഫീ ഷോപ്പുകളും കൊണ്ട് നിറഞ്ഞ ഡിസെങ്കോ സ്ട്രീറ്റിലെത്തുന്നു. അവിടെ നിന്ന് സാലെ അബ്ദെല്‍ റഹിം എന്നയാള്‍ ബസില്‍ കയറി സീറ്റില്‍ ഇരിപ്പുറച്ചു. പൊതുവേ ശാന്തനായാണ് അയാള്‍ കാണപ്പെട്ടത്. എന്നാല്‍ ആ ബസിനെ ചാമ്പലാക്കാന്‍ പോന്ന സ്‌ഫോടകവസ്തുക്കള്‍ അയാളുടെ പക്കലുണ്ടായിരുന്നെന്ന് ആരും അറിഞ്ഞില്ല. അയാളുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ 20 കിലോഗ്രാം ടിഎന്‍ടി നിറച്ച ഒരു ബോംബാണുണ്ടായിരുന്നത്. നിമിഷങ്ങള്‍ക്കകം ആ ബസ് കത്തിച്ചാമ്പലായി. സ്‌ഫോടനത്തില്‍ 21 പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ഇസ്രയേലിനെയൊന്നാകെ ഞെട്ടിച്ചതായിരുന്നു ആ ബോംബ് സ്‌ഫോടനം. രാജ്യത്തിന്റെ ചരിത്രത്തില്‍ അന്നുവരെ അത്തരമൊന്ന് ഉണ്ടായിട്ടില്ല. തന്റെ ഇളയ സഹോദരനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് സാലെ ഈ ക്രൂരകൃത്യം നടത്തിയത്. 1989-ല്‍ ഇസ്രയേലി സൈന്യമാണ് സാലെയുടെ സഹോദരനായ ഹാസിനെ വധിക്കുന്നത്. അതിന്റെ പ്രതികാരമാണ് ഈ സ്‌ഫോടനമെങ്കിലും ഈ പദ്ധതിയുടെ സൂത്രധാരന്‍ സാലെയായിരുന്നില്ല. അത് മറ്റൊരാളായിരുന്നു. ഹമാസ് നേതാവും ബോംബ് നിര്‍മാണ വിദഗ്ധനുമായിരുന്ന യഹിയ അയ്യാഷ്. അയാളായിരുന്നു ഈ ബോംബ് സ്‌ഫോടനത്തിന്റെ ബുദ്ധികേന്ദ്രം. ഈ ഒരു പദ്ധതി മാത്രമായിരുന്നില്ല അയ്യാഷ് നടപ്പിലാക്കിയത്. ഇസ്രയേലില്‍ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ അയാള്‍ നടത്തി. ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സിയുടെ വാണ്ടഡ് ലിസ്റ്റിലെ പ്രധാനിയായും അയാള്‍ മാറി. ഒടുവില്‍ ലോകം അന്നുവരെ കേട്ടിട്ടില്ലാത്ത രീതിയിലാണ് അയ്യാഷിനെ കൊലപ്പെടുത്തുന്നത്. ഒരു മൊബൈല്‍ ഫോൺ ബോംബാക്കി മാറ്റിക്കൊണ്ട് നടത്തിയ സ്‌ഫോടനത്തിലൂടെ. 

Content Highlights: yahya Ayyash hamas leader the hunt for the engineer israeli agents

Continue reading