അഗ്നി പരീക്ഷണവും വിജയം;അഭിമാനത്തിൽ ചാന്ദിപ്പൂർ; ഈ ചെറുപട്ടണമെങ്ങനെ ഇന്ത്യയുടെ പ്രതിരോധ ഹൃദയമായി?

ഓഗസ്റ്റ് 20നായിരുന്നു ഒഡിഷയിലെ ചാന്ദിപ്പുര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വച്ച് ഇന്ത്യ അഗ്നി-5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത അഗ്നി-5, അയ്യായിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ്. 1.5 ടണ്‍ വരെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയാണ് ഈ മിസൈലിനുള്ളത്. ഇന്ത്യയുടെ സൈനികശേഷി വര്‍ധിപ്പിക്കുന്ന അഗ്നി-5 മിസൈലിന് ഏഷ്യയുടെ എല്ലാ ഭാഗത്തും യൂറോപ്പിന്റെ ഒട്ടുമിക്ക മേഖലകളിലും എത്താന്‍ സാധിക്കും. കപ്പലുകളിലെ ലക്ഷ്യങ്ങളെ തകര്‍ക്കാനായി ഇന്ത്യ നിര്‍മിച്ച ആന്റി നേവല്‍ ഷിപ്പ് മിസൈലുകള്‍ ചാന്ദിപ്പുര്‍ ടെസ്റ്റ് റേഞ്ചില്‍ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. അഗ്നിയുടെയും പൃഥ്വിയുടെയും എത്രയോ വേരിയന്റുകളുടെ മെച്ചപ്പെട്ട പ്രകടനങ്ങള്‍ക്കുള്ള പരീക്ഷണവും ചാന്ദിപ്പുരിലെ ഇതേ റേഞ്ചില്‍ ഈ വര്‍ഷം നടന്നു. എന്തുകൊണ്ടാണ് ഇന്ത്യയുടെ അതിപ്രധാന മിസൈല്‍ പരീക്ഷണങ്ങളെല്ലാം ഈ ടെസ്റ്റ് റേഞ്ചില്‍ നിന്ന് നടത്തുന്നത്? ചാന്ദിപ്പൂരിന്റെ പ്രാധാന്യമെന്താണ്?
മിസൈല്‍ പരീക്ഷണ ഹൃദയം
Content Highlights: Why chandipur test range is Indias Missile Playground