യൂറോപ്പ് ഞെട്ടിയ അയര്‍ലന്‍ഡിലെ ഇടത് വിജയഗാഥ; ആരാണ് കാതറിന്‍ കൊണോളി?

ഇടതുപക്ഷക്കാരിയും പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ഥിയായ കാതറിന്‍ കൊണോളിയുടെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് അയര്‍ലന്‍ഡിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണ് അയര്‍ലന്‍ഡിന്റെ പത്താമത് പ്രസിഡന്റായി കാതറിന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് പിന്തുണ നല്‍കിയ സ്ഥാനാര്‍ഥി കൂടിയാണ് ഇവര്‍.
കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും പിന്തുണയ്ക്കുന്ന പുരോഗമനവാദിയായ കാതറിന്റെ വിജയം അയര്‍ലന്‍ഡിലെ ഇന്ത്യന്‍ ജനസമൂഹത്തിനും നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത് (കാതറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സമൂഹവും സജീവമായിരുന്നു). പോള്‍ ചെയ്ത വോട്ടിന്റെ 63% (9,14,143) നേടിയാണ് ഈ അറുപത്തെട്ടുകാരി വിജയിച്ചിരിക്കുന്നത്. നേരത്തെ ലേബര്‍ പാര്‍ട്ടി അംഗമായിരുന്ന കാതറിന്‍ കൊണോളി പാര്‍ലമന്റ് അംഗമായും ഡെപ്യൂട്ടി സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് സ്ഥാനാര്‍ഥി എന്ന് സ്വയം വിശേഷിപ്പിച്ച കാതറിന്‍ യാഥാസ്ഥിതിക, ക്രിസ്ത്ര്യന്‍- വലതുപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായ ഹെതര്‍ ഹംഫ്രിയെസ്, ജിം ഗാവിന്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയത്.
Content Highlights: who is catherine connolly, Ireland new left wing president