തെരുവ് നിറയെ മൃതദേഹങ്ങള്‍, അസദ് വീണിട്ടും തീരാത്ത ചോരക്കളി; ആരാണ് സിറിയയിലെ അലവൈറ്റുകള്‍

സ്വന്തം ജനതയ്ക്കെതിരേ പോലും രാസായുധ പ്രയോഗം നടത്തി ക്രൂരനായ സമഗ്രാധിപതിയായി മാറിയ ബാഷര്‍ അല്‍ അസദില്‍ നിന്ന് മോചനം ലഭിച്ചപ്പോള്‍ കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് സിറിയന്‍ ജനത തെരുവില്‍ ആനന്ദ നൃത്തമാടി. രാജ്യത്തിന്റെ ഇരുണ്ട കാലങ്ങള്‍ക്ക് 53 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കമിട്ട ബാഷര്‍ അല്‍ അസദിന്റെ പിതാവ് ഫാഹിസ് അല്‍ അസദിന്റെ പ്രതിമ തകര്‍ത്ത് തെരുവിലിട്ട് അതിന്റെ തലയില്‍ ചവിട്ടി നിന്ന് വിമതര്‍ ഫോട്ടോയെടുത്തു.
രാജ്യത്ത് തുടര്‍ന്ന് വന്നിരുന്ന ആഭ്യന്തര കലാപം അവസാനിപ്പിച്ചുവെന്ന് പറഞ്ഞ് ഹയാത് തഹ്രീന്‍ അല്‍ഷാമിന്റെ (എച്ച്.ടി.എസ്) നേതാവ് അഹമ്മദ് അല്‍ ഷാരയെന്ന ജൊലാനി ഇടക്കാല പ്രസിഡന്റായി ഭരണമേറ്റെടുത്തപ്പോള്‍ രാജ്യം ഇനി സമാധാനപാതയിലേക്കെന്ന് കരുതി.ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ തിരിച്ചെത്തി. പക്ഷെ മാസങ്ങള്‍ക്കിപ്പുറം കൂട്ടക്കുരുതിയുടെ നിലവിളികള്‍ സിറിയന്‍ തെരുവില്‍ നിന്ന് വീണ്ടുമുയര്‍ന്നു.
Content Highlights: Who are the Alawites of Syria