'ബോയിങ് വിമാനങ്ങൾ അപകടമുണ്ടാക്കും'; ദുരൂഹമായി കൊല്ലപ്പെടും മുമ്പ് മുൻ ജീവനക്കാരന്‍ വെളിപ്പെടുത്തിയത്

ജോൺ ബാർനെറ്റ്, ബോയിങ്ങിന്റെ ഒരു വിമാന നിർമ്മാണ കേന്ദ്രം | Photos: X
ജോൺ ബാർനെറ്റ്, ബോയിങ്ങിന്റെ ഒരു വിമാന നിർമ്മാണ കേന്ദ്രം | Photos: X

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന മഹാദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. വിടി-എഎന്‍ബി രജിസ്ട്രേഷനിലുള്ള ബോയിങ്ങിന്റെ 787-8 ഡ്രീംലൈനര്‍ വിമാനമാണ് പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീണ് കത്തിയമര്‍ന്നത്. അപകടത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ ബോയിങ് വിമാനങ്ങള്‍ക്കുമേല്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക ചിറകുവിരിച്ച സമയത്താണ് അഹമ്മദാബാദ് അപകടമെന്നത് അത്തരത്തിലുള്ള സംശയങ്ങളിലേക്കും വഴിതുറക്കുകയാണ്. ആകാശദുരന്തത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ബോയിങ്ങിന് വലിയ നഷ്ടം നേരിട്ടത് തന്നെ ഇതിന്റെ തെളിവാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഒട്ടേറെ ബോയിങ് വിമാനങ്ങളാണ് നിര്‍മാണത്തിലെ സാങ്കേതികപ്പിഴവ് കാരണം അപകടത്തില്‍പ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായ അപകടങ്ങള്‍ മുതല്‍ ഭാഗ്യം ഒന്നുകൊണ്ടുമാത്രം തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ബോയിങ്ങിന്റെ 737 മാക്‌സ് വിമാനങ്ങളാണ് ഇക്കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ചത്. ഇൻഡൊനീഷ്യയിലും (2018) എത്യോപ്യയിലും (2019) തുടര്‍ച്ചയായി രണ്ട് ആകാശദുരന്തങ്ങളുണ്ടായതിന് പിന്നാലെ ലോകമാകെ 390-ഓളം 737 മാക്‌സ് വിമാനങ്ങളാണ് പറക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ട് നിലത്തിറക്കിയത്. 'If it's Boeing, I ain't Going' (ഇത് ബോയിങ് വിമാനമാണോ, എങ്കില്‍ ഞാന്‍ പോകുന്നില്ല) എന്നൊരു വാചകം പോലും അക്കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. 

Content Highlights: Whistleblowers raised safety concerns over the Boeing planes including 787 Dreamliner for years

Continue reading