ഓഹരിവിപണിയിൽ ക്ഷമയുടെ വില 14.29 ലക്ഷം കോടി'; വാറന്‍ ബഫറ്റ് പടിയിറങ്ങുമ്പോള്‍ ബാക്കിവെക്കുന്ന പാഠം

#അജ്നാസ് നാസർ
വാറന്‍ ബഫറ്റ് | Photo: Getty Images
വാറന്‍ ബഫറ്റ് | Photo: Getty Images

എല്ലാവരും ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങുമ്പോഴാണ് ബുദ്ധിമാന്മാര്‍ ഓഹരി വാങ്ങുക. അതേപോലെ എല്ലാവരും വാങ്ങാന്‍ തുടങ്ങുമ്പോഴാണ് ബുദ്ധിമാന്മാര്‍ വില്‍ക്കുക....

ഹരിവിപണിയെ കുറിച്ചുള്ള വിഖ്യാതമായ ഒരു ചൊല്ലാണിത്. ഓഹരി വിപണിയില്‍ ജീവിതം തുലച്ചവരും സ്വപ്നതുല്യമായ നേട്ടങ്ങളുണ്ടാക്കിയവരും അനവധിയാണ്. എന്നാല്‍, വിപണിയെ ഏറ്റവും ബുദ്ധിപരമായി ഉപയോഗിച്ചയാള്‍ ആരാണ് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. അമേരിക്കന്‍ ശതകോടീശ്വരന്‍ വാരന്‍ എഡ്വാര്‍ഡ് ബഫറ്റ്. സ്വന്തമായി വലിയ കണ്ടുപിടിത്തങ്ങളോ ഉത്പന്നങ്ങളോ എന്തിന് ഫാക്ടറികള്‍ പോലും ഇല്ലാതെയാണ് ലോകധനികരുടെ പട്ടികയില്‍ സാക്ഷാല്‍ ബില്‍ഗേറ്റ്സിനെ പിന്തള്ളി ബഫറ്റ് ഒന്നാമതതെത്തിയത്. സ്വന്തം സ്വത്തിന്റെ പകുതിയിലേറെയും ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കി ലോകത്ത അദ്ദേഹം വിസ്മയിപ്പിച്ചു. ബിസിനസ് വിജയവും ജ്ഞാനവും ലളിതമായ ജീവിതശൈലിയും കാരണം മാധ്യമങ്ങള്‍ അദ്ദേഹത്തിന് ഓറക്കിള്‍ ഓഫ് ഓമഹ എന്ന് വിളിച്ചു. അറുപതാണ്ടുകള്‍... ബെര്‍ക്​ഷയർ ഹാത്തവേ എന്ന സ്ഥാപനത്തിലൂടെ പലരുടെയും തലവിധി മാറ്റിയ വാറന്‍ ബഫറ്റ് കമ്പനി സി.ഇ.ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണ്. 2021ല്‍ ബഫറ്റ് പിന്‍ഗാമിയായി പ്രഖ്യാപിച്ച വൈസ് ചെയര്‍മാനും കനേഡിയന്‍ വ്യവസായിയുമായ ഗ്രെഗ് ഏബലാകും പുതിയ സിഇഒ. പരാജയത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ടെക്‌സ്റ്റൈല്‍ കമ്പനിയായിരുന്ന ബെര്‍ക്​ഷയറിനെ 60 വര്‍ഷംകൊണ്ട് 1.16 ലക്ഷം കോടിയിലേറെ ഡോളര്‍ മൂല്യമുള്ള കമ്പനിയാക്കിമാറ്റി ബഫറ്റ്. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തെ അഞ്ചാമത്തെ  കോടീശ്വരനായ ഈ തൊണ്ണൂറ്റിനാലുകാരന്റെ ആസ്തി 16,900 കോടി ഡോളറാണ് (14.29 ലക്ഷംകോടി രൂപ).

Content Highlights: warren buffett retirement, life and career explained

Continue reading