വിഴിഞ്ഞവും കടന്നുള്ള തുറമുഖ ഗുസ്തി, അദാനിയും ചൈനയും ഹിന്‍ഡന്‍ബര്‍ഗിന്റെ ഹിഡന്‍ കളികളും

#പി.മുരളീധരന്‍
സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞത്ത് ഇന്ന് കൊളംബോയിലേയ്ക്ക് യാത്ര പുറപ്പെടുത്തു. Photo: PTI
സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞത്ത് ഇന്ന് കൊളംബോയിലേയ്ക്ക് യാത്ര പുറപ്പെടുത്തു. Photo: PTI

രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞത്തിന്റെ ഉദ്ഘാടനത്തോടെ അന്താരാഷ്ട്ര സമുദ്രാധിഷ്ഠിത വ്യാപാരരംഗത്ത് ചൈനയുമായുള്ള ആഗോള മത്സരത്തില്‍ പുതിയൊരു ചുവടു വെച്ചിരിക്കുകയാണ് അദാനി ഗ്രൂപ്പ്. പോര്‍ട്ട് മാനേജ്മെന്റ് മേഖലയില്‍ വലിയ മേധാവിത്വമുണ്ട് ചൈനയ്ക്ക്. ചുരുങ്ങിയ കാലം കൊണ്ട് അവര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ഗുജറാത്തി കമ്പനിയുടെ കൊടുങ്കാറ്റു വേഗത്തിലെ വളര്‍ച്ച ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് (ബി.ആര്‍.ഐ) പദ്ധതിക്കും ആഗോള തുറമുഖ രംഗത്തെ അപ്രമാദിത്വത്തിനും മേല്‍ നിഴല്‍ വീഴ്ത്തിക്കഴിഞ്ഞു.

ഇന്ത്യയില്‍ നിരവധി തുറമുഖങ്ങള്‍ നടത്തുന്നത് അദാനി ഗ്രൂപ്പാണ്, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖങ്ങളിലൊന്നായ മുന്ദ്രയടക്കം. അന്താരാഷ്ട്ര രംഗത്താണെങ്കില്‍ കൊളംബോ, ഇസ്രായേലിലെ ഹൈഫ, ടാന്‍സാനിയയിലെ ദാരുസ്സലാം എന്നിവയും വൈകാതെ നടപ്പാക്കാനിരിക്കുന്ന വിയറ്റ്നാമിലെ ഡാ നാങ് എന്ന ഗ്രീന്‍ഫീല്‍ഡ് തുറമുഖവും അദാനി ഗ്രൂപ്പിനാണ്. ഫിലിപ്പീന്‍സിലെ ബതാനിലെ ആഴക്കടല്‍ തുറമുഖം മിക്കവാറും അദാനിക്കു കിട്ടിയേക്കും. ഈ മേഖലകളൊക്കെ നിലവിലെ ഭൗമരാഷ്ട്രീയത്തിന്റെ സാഹചര്യത്തില്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും വളരെ നിര്‍ണായകമാണെന്നു പറയേണ്ടതില്ലല്ലോ.

Content Highlights: vizhinjam port, mothership, adani, mundra port, china, belt and road initiative project

Continue reading