'ആഗോളഭീകരന്‍' ട്രംപിന് സ്വീകാര്യനാകുമ്പോള്‍; സിറിയക്കെതിരായ ഉപരോധങ്ങള്‍ യുഎസ് നീക്കുന്നതെന്തിന്?

സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷരാ,  അൽ-ഷരയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയപ്പോൾ | Photo: Tom Nicholson/Getty Images and Bandar AL-JALOUD / Saudi Royal Palace / AFP
സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷരാ, അൽ-ഷരയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയപ്പോൾ | Photo: Tom Nicholson/Getty Images and Bandar AL-JALOUD / Saudi Royal Palace / AFP

ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ഒരാള്‍, അഞ്ചുകൊല്ലം യുഎസ് സൈന്യത്തിന്റെ തടവില്‍ കഴിഞ്ഞയാള്‍. അല്‍-ഖ്വയ്ദയുടെ സിറിയന്‍ അനുബന്ധ ഗ്രൂപ്പായ അല്‍ നുസ്ര ഫന്റി(Al-Nusrah Front)ന്റെ തലവനായ ഇയാളുടെ തലയ്ക്ക് യു.എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത് ഒരുകോടി ഡോളറാണ്. അബു മുഹമ്മദ് അല്‍ ജുലാനി എന്ന അഹമ്മദ് അല്‍ ഷരാ(Ahmed al-Sharaa). വിമതവിപ്ലവത്തിലൂടെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ അട്ടിമറിച്ച് സിറിയയില്‍ അധികാരംപിടിച്ച സിറിയന്‍ ഇടക്കാല പ്രസിഡന്റ്. ഒരുകാലത്ത് തലയ്ക്ക് വിലപറഞ്ഞ് ഭീകരനായി കണ്ടിരുന്ന അല്‍ ഷരാ അമേരിക്കയ്ക്ക് സ്വീകാര്യനാകുകയാണ്. മേയ് 14-ന് അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. സൗദി സന്ദര്‍ശനവേളയിലായിരുന്നു കൂടിക്കാഴ്ച. 25 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമാണ് ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ നേരില്‍ കാണുന്നത്. മധ്യേഷ്യയെ സംബന്ധിച്ച് എന്തുകൊണ്ടും പ്രധാനപ്പെട്ട കൂടിക്കാഴ്ച. 

സിറിയയെ സുസ്ഥിരമാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അല്‍ ഷരാ സര്‍ക്കാറിന് സാധിക്കുമെന്നും ട്രംപ് പ്രത്യാശപ്രകടിപ്പിച്ചു. സിറിയയുടെ ദീര്‍ഘകാല ശത്രുവായ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാന്‍ ട്രംപ് അല്‍ ഷരായോട് ആവശ്യപ്പെട്ടു.  ഇസ്രയേല്‍-അറബ് ബന്ധം സാധാരണനിലയിലാക്കാനായി 2020-ല്‍ അമേരിക്കയുടെ മേല്‍നോട്ടത്തിലുണ്ടാക്കിയ അബ്രഹാം ഉടമ്പടിയില്‍ സിറിയ പങ്കാളിയാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഉചിതമായ സമയത്ത് സൗദി അബ്രഹാം ഉടമ്പടിയില്‍ ചേരുമെന്നാണ്‌ അദ്ദേഹം പറഞ്ഞത്. ഒപ്പം ആഭ്യന്തരയുദ്ധം തുടങ്ങിയ 2011 മുതല്‍ സിറിയക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമെന്നും പ്രഖ്യാപിച്ചു. സിറിയയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ പ്രഖ്യാപനം. പതിമൂന്നു വര്‍ഷത്തെ ആഭ്യന്തരയുദ്ധം തകര്‍ത്തുകളഞ്ഞ സിറിയയുടെ പുനര്‍നിര്‍മാണത്തിനാണ് ഇതോടെ വഴി തെളിയുന്നത്. 

Content Highlights: us lifts syria sanctions

Continue reading