അമേരിക്ക പേടിക്കുന്ന ചൈനീസ് 'വജ്രായുധം'! താരിഫ് യുദ്ധത്തിൽ ചൈനയ്ക്ക് മുന്നിൽ ട്രംപ് മുട്ടുമടക്കുമോ?

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ പിഴച്ചുങ്കം ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയെ പേടിയാണോ? ചൈനയ്ക്ക് ഭീമന്‍ തീരുവ ചുമത്തുമെന്ന പ്രഖ്യാപനം വീണ്ടും നീട്ടി ട്രംപിന്റെ നടപടി അത്തരമൊരു സാധ്യതയിലേക്ക് കൂടിയാണ് വിരല്‍ചൂണ്ടുന്നത്. ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം തീരുവ നിലവില്‍ വരുന്നതിന് തൊട്ടുമുമ്പാണ് ഇക്കാര്യത്തില്‍ 90 ദിവസംകൂടി സാവകാശം നല്‍കുന്ന എക്‌സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ട്രംപ് സമയപരിധി വീണ്ടും നീട്ടിയതോടെ അമേരിക്കയിലേക്കുള്ള ചൈനീസ് ചരക്കുകള്‍ക്കുള്ള തീരുവ നിലവിലെ 30 ശതമാനമായി തുടരും. അതേസമയം അമേരിക്കയ്ക്ക് ചൈന ഏര്‍പ്പെടുത്തിയ തീരുവ 10 ശതമാനമായിരിക്കും.
Content Highlights: Trump delays tariffs on China again, raising questions about his stance on the trade war.