ഹിസ്ബുള്ള-ഇസ്രയേൽ പോരിന് താത്കാലിക വിരാമം; ഇറാൻ യുദ്ധം തീർക്കാൻ ട്രംപിനാവുമോ?

ഇസ്രയേലും ലെബനനിലെ ഇറാൻ അനുകൂല സായുധസംഘടന ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തിന് ഭാഗികമായ വെടിനിർത്തലുണ്ടാക്കുന്നതിൽ അമേരിക്ക വിജയിച്ചു. ഇറാൻ-അമേരിക്ക യുദ്ധത്തിന് സമാധാനമുണ്ടാക്കാനുള്ള ശ്രമത്തിലെ ഏറ്റവും വലിയ കീറാമുട്ടികളിലൊന്നാണ് ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം. തെക്കൻ ലെബനനിൽ ഇപ്പോഴും ഏറ്റമുട്ടലുകൾ തുടരുന്നു. ഇസ്രയേലിൽ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തിലും ജൂതസേനയുടെ വ്യോമാക്രമണത്തിലും മാറ്റമില്ല.
ലെബനനിലെ പോരാട്ടത്തിന് അറുതി വരുത്തിയാലേ അമേരിക്കൻ-ഇസ്രയേൽ സഖ്യവുമായി സമാധാനച്ചർച്ചയ്ക്ക് തങ്ങൾ സന്നദ്ധമാവൂ എന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലെബനനിൽ വെടിനിർത്തലുണ്ടാക്കാൻ മുന്നിട്ടിറങ്ങിയത്. മൂന്നുമാസത്തിലധികമായി തുടരുന്ന യുദ്ധം ലോകത്തെയാകെ ബാധിച്ചു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടത് എണ്ണവില മാത്രമല്ല, പാചകവാതകം, രാസവളം എന്നിവയുടെ വിലകളും ഗണ്യമായി വർധിപ്പിച്ചു. അമേരിക്കയും യൂറോപ്പുമടക്കം ലോകമെമ്പാടും സാമ്പത്തികപ്രതിസന്ധി പടരുകയാണ്.
Content Highlights: The United States has successfully brokered a partial ceasefire between Israel and Iran-backed Hezbollah in Lebanon following intense diplomatic pressure from President Donald Trump, offering a temporary economic and geopolitical relief to the global community.