ഗാസയെ ശാന്തമാക്കാന്‍ ട്രംപിന്റെ കരാറിനാകുമോ? ഹമാസ് ഒപ്പുവെക്കുമോ? നെതന്യാഹു വാക്ക് പാലിക്കുമോ?

INTERNATIONAL AFFAIRS
#അജ്‌നാസ് നാസര്‍
ഡൊണാൾഡ് ട്രംപ്, ബെഞ്ചമിന് നതന്യാഹു | gettyimages
ഡൊണാൾഡ് ട്രംപ്, ബെഞ്ചമിന് നതന്യാഹു | gettyimages

ഗാസ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്‍ നടപ്പാവുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ട്രംപിന്റെ കരാര്‍ പുറത്തുവിട്ടതിന് പിന്നാലെ ഇസ്രയേല്‍ ഇത് അംഗീകരിക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കാന്‍ ഹമാസ് തയ്യാറായില്ലെങ്കില്‍ ഇസ്രയേല്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുമെന്നും നെതന്യാഹു വ്യക്തമാക്കുകയുണ്ടായി. സമാധാന കരാര്‍ സംബന്ധിച്ച് പ്രതികരണം നടത്താന്‍ നാല് ദിവസത്തെ സമയമാണ് ഹമാസിന് യുഎസ് നല്‍കിയിരിക്കുന്നത്.

കരാര്‍ പരിശോധിക്കുകയാണെന്നും വൈകാതെ തീരുമാനത്തിലെത്തുമെന്നുമാണ് പാലസ്തീന്‍ ഭാഗത്ത് നിന്നുള്ള പ്രതികരണം. ദീര്‍ഘനാളുകള്‍ നീണ്ട യുദ്ധത്തിനും കൂട്ടക്കൊലകള്‍ക്കുമിടയിലാണ് ഇത്തരമൊരു കരാര്‍ നിര്‍ദേശം വന്നിരിക്കുന്നതെന്നതിനാല്‍ തന്നെ വലിയ രാഷ്ട്രീയ പ്രാധാന്യമാണ്  കരാറിനുള്ളത്. എന്നാല്‍, ഗാസയെ ശാന്തമാക്കാന്‍ ഈ കരാറിന് എത്രത്തോളം സാധിക്കും എന്ന കാര്യത്തില്‍ നിരീക്ഷകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ ഗാസയില്‍ സൈനികനടപടി ആരംഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയില്‍ 57,012 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Content Highlights: Trump's Gaza peace plan

Continue reading