താരിഫ് യുദ്ധവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും; ആശങ്കകളും പ്രതിവിധികളും

#ഡോ. അഖില്‍ എം. പി, ഡോ.അപര്‍ണ മെറിന്‍ മാത്യു
മോദിയും ട്രംപും | Photo : PTI
മോദിയും ട്രംപും | Photo : PTI

ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം അഥവാ പ്രതികാര ചുങ്കം ചൂടേറിയ സംസാര വിഷയമാണ്. മൂന്നാം ലോക മഹായുദ്ധം വ്യാപാരയുദ്ധതിന്റെ രൂപത്തില്‍ ആയിരിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഇന്ത്യയുടെ സാമ്പത്തികരംഗമെടുക്കുകയാണെങ്കില്‍, യുഎസ് ചുമത്തുന്ന താരിഫുകള്‍ എങ്ങനെയുള്ള പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന ആശങ്ക ഓഹരി വിപണികളെ വന്‍തോതില്‍ പിടിച്ചു കുലുക്കി. താരിഫുകളില്‍ വന്ന മാറ്റം ഇന്ത്യയുടെ ആഭ്യന്തര വ്യവസായങ്ങളെയും കയറ്റുമതിയേയും രൂക്ഷമായി ബാധിക്കാവുന്നതാണ്. അതിനുപുറമേ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നയങ്ങളെയും പുതിയ താരിഫുകള്‍ ഗൗരവമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍, ഇപ്പോള്‍ ട്രംപ് ഭരണകൂടം രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന പകരച്ചുങ്കം നടപ്പിലാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ചു. പക്ഷേ, ചൈനയോട് വിട്ടുവീഴ്ച തീരെയില്ല എന്ന നയത്തിലാണ് ട്രംപ്. 

ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 125% ആയി ഉയര്‍ത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ നാടകീയ സംഭവങ്ങളാണ് ചൈന-യു.എസ് വ്യാപാരബന്ധത്തില്‍ ഉണ്ടായിരിക്കുന്നത്. ചൈനയ്ക്ക് 104 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ ചൈന അതേ നാണയത്തില്‍ തിരിച്ചടിച്ച് യു.എസിന് 84% തീരുവ ചുമത്തി. ഇതിന് പിന്നാലെയാണ് 125 ശതമാനം തീരുവ എന്ന പ്രതികാര നടപടിയിലേക്ക് യു.എസ് കടന്നത്. വൈറ്റ് ഹൗസ് അതിനുശേഷം വ്യക്തമാക്കിയത് നിലവിലുള്ള 20% താരിഫിന് മുകളിലാണ് നിരക്ക് എന്നാണ്. അതോടെ മിക്ക ചൈനീസ് ഇറക്കുമതികള്‍ക്കും യുഎസ് തീരുവ നിരക്ക് 145% ആകും. ഈ സാഹചര്യത്തില്‍ ചൈനയുടെ തിരിച്ചടികള്‍ ഇന്ത്യയ്ക്ക് എങ്ങനെ ഗുണകരമാകും എന്നതിനെപ്പറ്റി ഒരു വിശകലനം അനിവാര്യമാണ്. പ്രത്യേകിച്ച് ചൈന പ്ലസ് വണ്‍ എന്ന വികാരം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ അതിവേഗം പ്രചരിക്കുകയാണ്. ഉര്‍വശീ ശാപം എങ്ങനെ ഉപകാരപ്പെടുത്താം എന്നാണ് ഈ ഘട്ടത്തില്‍ ചിന്തിക്കേണ്ടത്.

Content Highlights: Trump`s Tariffs & India`s Economy: Opportunities & Challeng

Continue reading