ലോകത്തെ വെല്ലുവിളിച്ച് ട്രംപ്, അമേരിക്കക്ക് ഗോള്‍ഡന്‍ ഡോം സുരക്ഷ| ഇസ്രയേലിന്റെ അയേണ്‍ഡോമിന് ചെക്ക്

ഗോള്‍ഡന്‍ ഡോം പദ്ധതിയെ കുറിച്ച് വൈറ്റ് ഹൗസില്‍ വിശദീകരിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോട്ടോ: എ.പി
ഗോള്‍ഡന്‍ ഡോം പദ്ധതിയെ കുറിച്ച് വൈറ്റ് ഹൗസില്‍ വിശദീകരിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോട്ടോ: എ.പി

കരയുദ്ധം, കടല്‍യുദ്ധം, ആകാശ യുദ്ധം ഇന്നലെ വരെ ലോകം കേട്ട യുദ്ധതന്ത്രങ്ങള്‍ക്ക് ഇനി മുതല്‍ മറ്റൊരു പേര് കൂടിയുണ്ടാവും. ബഹിരാകാശ യുദ്ധം. അമേരിക്ക ഫസ്റ്റെന്ന ടാഗ്‌ലൈനോടെ പ്രസിഡന്റ് പദവയില്‍ രണ്ടാമതും ഇരുപ്പുറപ്പിച്ചതു മുതല്‍ കിറുക്കന്‍ തീരുമാനങ്ങള്‍കൊണ്ടും പ്രഖ്യാപനങ്ങള്‍ കൊണ്ടും ഡൊണാള്‍ഡ് ട്രംപ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ അതിനേക്കാള്‍ അല്‍പ്പം കടന്നതാണ് ബഹിരാകാശവും യുദ്ധതന്ത്രമാക്കുന്ന ട്രംപിന്റെ ഗോള്‍ഡന്‍ ഡോം എന്ന പുതിയ പദ്ധതിയുടെ  പ്രഖ്യാപനം. 17500 കോടി രൂപയുടെ പദ്ധതി രൂപരേഖ കഴിഞ്ഞ ദിവസം ട്രംപ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചപ്പോള്‍ കേട്ടിരുന്നവര്‍ പോലും അത്ഭുതപ്പെട്ടു. വന്‍കിട ശക്തികള്‍ മൂക്കത്ത് വിരല്‍വെച്ചു.     

ജന്മനാടിനെ ഏത് തരത്തിലുമുള്ള മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നാല്‍പത് വര്‍ഷം മുമ്പ് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗൻ തുടക്കമിട്ട ജോലി വിജയകരമായി പൂര്‍ത്തിയാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യപടിയാണ് ഗോള്‍ഡന്‍ ഡോം. ബഹിരാകാശത്ത് നിന്നുള്ള ആക്രമണങ്ങളെ പോലും തകര്‍ക്കാന്‍ ശക്തിയുള്ള ഭീമന്‍ പ്രതിരോധമാര്‍ഗം. പാര്‍ലമെന്റില്‍ ഗോള്‍ഡന്‍ ഡോം അവതരിപ്പിച്ച് കഴിഞ്ഞ ദിവസം ഡൊണാല്‍ഡ് ട്രംപ് പറഞ്ഞത് ഇങ്ങനെയായിരുന്നു. 2029 ന് മുമ്പ് ഇതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെങ്കിലും അമേരിക്ക ഫസ്റ്റെന്നത് ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടെ മുന്നോട്ടുവെക്കുകയാണ് ട്രംപ്. സ്വന്തംരാജ്യത്തെ കാക്കാന്‍ അമേരിക്കയുടെ തന്നെ സഹായത്തോടെ ഇസ്രയേല്‍ കൊണ്ടുവന്ന അയേണ്‍ ഡോമായിരുന്നു ഇതിന് പ്രചോദനമെങ്കില്‍ ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ ഇതേ അയേണ്‍ഡോമിന് ഗോള്‍ഡന്‍ ഡോം ഭാവിയില്‍ ചെക്ക് പറയുമോയെന്നാണ് എല്ലാവരും ഇനി  ഉറ്റുനോക്കുന്നത്.

Content Highlights: President Trump unveils Golden Dome

Continue reading