നിലയ്ക്കുന്ന സഹായങ്ങളും മസ്ക്കിന്റെ കടുംവെട്ടും; ഡോജിന് ഇന്ത്യൻ വോട്ടിൽ എന്താണ് കാര്യം?

'എയ്ഡ്സ് രോഗം ബാധിച്ച ഒരാളാണ് ഞാൻ, എച്ച്.ഐ.വി. നെഗറ്റിവ് ആണ് ഭാര്യ. ഇന്നാട്ടിൽ ഗർഭനിരോധന ഉറകളോ പ്രതിരോധ ചികിത്സാമാർഗമായ പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസോ (PrEP) ഇപ്പോൾ ലഭ്യമല്ല. തമ്മിൽ കാണാതെ വിവാഹിതരായി തുടരേണ്ടി വരുന്നു', യു.എസ് എയ്ഡ് നിലച്ചതോടെ ഉഗാണ്ടയിലെ സ്ഥിതി ബി.ബി.സി.യോട് വിശദീകരിക്കുകയായിരുന്നു 35-കാരനായ മൈക്ക് എൽവിസ് തുസുബിറ.
അധികാരത്തിലേറിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ലോക ഒന്നാം നമ്പർ കോടീശ്വരൻ മസ്കും ചെലവുചുരുക്കലിന്റെ പാതയിലാണ്. അത് മനുഷ്യാവകാശ സംഘടനകൾക്കായാലും പട്ടിണിയാൽ കഷ്ടപ്പെട്ടുന്ന മൂന്നാം ലോക രാഷ്ട്രങ്ങൾക്കായാലും ഇനി യു.എസ്സിൽ നിന്ന് പണമെത്തില്ല. അമേരിക്കൻ ജനതയുടെ നികുതിപ്പണം മറ്റ് ആവശ്യങ്ങൾക്കായി പുറത്തുപോകരുതെന്ന നിർബന്ധബുദ്ധി ഇരുവർക്കുമുണ്ട്. പക്ഷേ, അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയിൽ അമ്പരന്നിരിക്കുന്നത് സാധാരണക്കാരും അവികസിത രാജ്യങ്ങളുമാണ്. മരുന്നിനും അടിസ്ഥാന ആവശ്യങ്ങൾക്കുമായി ഇനി യു.എസിനു നേരെ കൈനീട്ടേണ്ടതില്ലെന്ന നയം അർഥശങ്കയ്ക്കിടയില്ലാത്ത യു.എസ് ഭരണകൂടം വ്യക്തമാക്കുന്നുണ്ട്.
Content Highlights: Analysis of Trump & Musk`s cost-cutting measures, including the impact of DOGE