പുതിനുമായുള്ള ചർച്ചയ്ക്ക് മുൻപേ യു ടേണ്‍; ക്ഷമ നശിച്ച് ട്രംപ്, കടുംപിടുത്തം തുടർന്ന് റഷ്യ

'ഫലമില്ലാത്ത ഒരു കൂടിക്കാഴ്ചയ്ക്ക് എനിക്ക് സമയമില്ല' ബുധനാഴ്ച ബുഡാപെസ്റ്റില്‍ നടക്കേണ്ടിയിരുന്ന പുതിനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പുതിനുമായി ടെലിഫോണില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നുവെന്നും ചില വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാവുമെന്നും ട്രംപ് പറഞ്ഞ് ഏതാനും ദിവസങ്ങൾ പിന്നിടുന്നതേയുള്ളൂ. റഷ്യ-യുക്രൈന്‍ യുദ്ധത്തിലും, റഷ്യക്ക് മേലുള്ള എണ്ണ ഉപരോധ സമ്മർദ്ദങ്ങളിലും നിർണായക തീരുമാനങ്ങൾ ഉണ്ടാകാനുള്ള എല്ലാ സാധ്യതകളെയും റദ്ദാക്കിക്കൊണ്ടാണ് ട്രംപിൻ്റെ പുതിയ പ്രസ്താവന. ഇത് ഒരാഴ്ചയ്ക്കിടയിലാണ് സംഭവിച്ചത്. ഇതോടെ ചര്‍ച്ചകള്‍ വീണ്ടും തടസ്സപ്പെട്ടു. അതോടെ നാല് വര്‍ഷമായി യുക്രൈനുമായി തുടരുന്ന യുദ്ധത്തിന്റെ അവസാനവും അനിശ്ചിതത്വത്തിലേക്ക് നീളുകയാണ്. ട്രംപ്-പുതിന്‍ ചര്‍ച്ച മാത്രമല്ല, യുഎസ് സെക്രട്ടറി മാര്‍കോ റൂബിയോയും റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ്‌റോവും തമ്മില്‍ നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ചയും അവസാനനിമിഷം വേണ്ടെന്നുവെച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് ഒരാഴ്ച പോലും പിന്നിടുന്നതിന് മുന്‍പ് ട്രംപ് എടുത്ത യു ടേണിന് പിന്നിലെന്താണ്? എന്തുകൊണ്ടായിരിക്കാം ബുഡാപെസ്റ്റില്‍ നടക്കേണ്ടിയിരുന്ന ട്രംപിന്റേയും പുതിന്റേയും കൂടിക്കാഴ്ച റദ്ദാക്കിയത്? ഇത് യുക്രൈന്‍ യുദ്ധത്തിന്റെ ഗതിയെ എങ്ങനെയാവും സ്വാധീനിക്കുക?

പ്രതീക്ഷ പുലര്‍ത്തിയ കൂടിക്കാഴ്ച

Content Highlights: US President Trump cancels meeting with Putin, citing lack of productive talks. This decision deepens uncertainty around the Ukraine war and Russia`s oil sanctions.

Continue reading