പ്രതിപക്ഷത്തിന് കിട്ടാക്കനിയാവുന്ന ഡെപ്യൂട്ടി സ്പീക്കര്‍; ബി.ജെ.പി. തന്ത്രത്തിന് പിന്നിലെ രഹസ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി |ഫോട്ടോ:PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി |ഫോട്ടോ:PTI

പതിനെട്ടാം ലോക്‌സഭയുടെ തുടക്കം ചില അസാധാരണ സംഭവങ്ങള്‍ക്കൊണ്ട്  ശ്രദ്ധേയമായിരുന്നു. തോല്‍ക്കുമെന്നുറപ്പുണ്ടായിട്ടും സ്പീക്കര്‍ പദവിയിലേക്ക് മത്സരം നടന്നു. സഭയുടെ ചരിത്രത്തില്‍ അപൂര്‍വമായി ഒരു വോട്ടെടുപ്പിലേക്ക്  കാര്യങ്ങള്‍ പോയെങ്കിലും ശബ്ദവോട്ടോടെ ഓം ബിര്‍ള വീണ്ടും സ്പീക്കറാവുന്ന കാഴ്ചയും കണ്ടു. ഇതിനിടെയാണ് ഇങ്ങനെയൊരു മത്സരത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യമുയര്‍ന്നത്. പക്ഷെ, ഈ മത്സരത്തിന് പിന്നില്‍ ഡെപ്യൂട്ടി സ്പീക്കറെന്ന പ്രതിപക്ഷ ആവശ്യം നിരസിച്ചതിന്റെ പ്രതിഷേധം കൂടിയുണ്ടായിരുന്നു. ലോക്‌സഭയിലെ സ്പീക്കര്‍ സ്ഥാനത്തേക്ക് ഭരണകക്ഷിയുടെ പ്രതിനിധി തന്നെയായിരുന്നു പൊതുവെ നിയോഗിക്കപ്പെടാറുള്ളതെങ്കിലും ഡെപ്യൂട്ടി സ്ഥാനത്തേക്കെത്താറ് പ്രതിപക്ഷനിരയില്‍ നിന്നാണ് അതാണ് കീഴ്‌വഴക്കം. കഴിഞ്ഞ അഞ്ചു വര്‍ഷം ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 

സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ സമീപിച്ച ബി.ജെ.പി. നേതൃത്വത്തോട് ഒറ്റക്കാര്യമാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. സ്പീക്കറെ പിന്തുണയ്ക്കാം പക്ഷെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് നല്‍കണം. പക്ഷെ ഇതിന് ബി.ജെ.പി. നേതൃത്വം തയ്യാറാവാതെ വന്നതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടന്നത്. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ ബി.ജെ.പി. തയ്യാറാവാത്തത്? ഇതിന്റെ പിന്നിലെ രഹസ്യമെന്താണ്?

Content Highlights: The role of deputy speker and modi government

Continue reading