കംബോഡിയയെ വിറപ്പിച്ച് തായ്ലൻഡ്, ചൈനീസ് വ്യാളി പ്രതിരോധത്തിൽ

കമ്പോഡിയയില്‍ തായ്‌ലന്‍ഡ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് തകര്‍ന്ന പാലം ഫോട്ടോ എ.എഫ്.പി
കമ്പോഡിയയില്‍ തായ്‌ലന്‍ഡ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് തകര്‍ന്ന പാലം ഫോട്ടോ എ.എഫ്.പി

ലോകത്തെ ഏക വൻശക്തിയെന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ചൈനയുടെ പരിശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് കഴിഞ്ഞയാഴ്ച കംബോഡിയയിൽ തായ്​ലൻഡിന്റെ എഫ് 16 പോർവിമാനങ്ങൾ കംബോഡിയൻ അതിർത്തിക്കുള്ളിൽ ആക്രമണം നടത്തിയത്. ബെൽറ്റ്-റോഡ് സംരംഭത്തിന്റെ ഭാഗമായി ചൈന നിർമിച്ചിരുന്ന ഒന്നിലധികം പാലങ്ങളും ചൈനക്കാർ കൂടി ഉൾപ്പെട്ട സൈബർ തട്ടിപ്പുകേന്ദ്രങ്ങളും തകർക്കപ്പെട്ടവയിൽ ഉൾപ്പെടും. സൈനികശക്തിയുടെ കാര്യത്തിൽ ചൈനയുമായി യാതൊരു താരതമ്യവുമില്ലാത്ത ചെറുരാജ്യമാണ് തായ്​ലൻഡ്. പക്ഷേ, അവർ ചൈനയുടെ സഖ്യകക്ഷിയായ കംബോഡിയയുടെ മേൽ ബോംബ് വർഷിക്കുന്ന കാര്യത്തിൽ രണ്ടാമത് ആലോചിച്ചില്ല.

ചൈനീസ് താൽപര്യങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് തായ് ആക്രമണമെങ്കിലും കംബോഡിയയ്ക്ക് സൈനിക പിന്തുണ വാഗ്ദാനം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ചൈന. ഒരു കാരണം സാമ്പത്തികമാണ്. കംബോഡിയ ഉറ്റ സുഹൃത്താണെങ്കിലും കാര്യമായ നിക്ഷേപം നടത്തി ചൈനയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്ന രാജ്യമാണ് തായ്​ലൻഡ്. അമേരിക്കയുടെ സഖ്യകക്ഷിയാണെങ്കിലും തായ്​ലൻഡിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന, അവിടെ വൻതോതിൽ അവർ നിക്ഷേപം നടത്തിയിട്ടുമുണ്ട്. കംബോഡിയ, ചൈനയോട് കൂറുകാട്ടുന്ന ചങ്ങാതിയാണ്.

Content Highlights: Thailand`s F-16 strikes on Cambodia, targeting Chinese-built infrastructure and cyber scam hubs, highlight Beijing`s growing geopolitical challenges and economic vulnerabilities. Learn more.

Continue reading