ഇനി ഔദ്യോഗികം; താക്കറെ കസിൻസ് ഒന്നിക്കുമ്പോൾ മഹാരാഷ്ട്രയിൽ നെഞ്ചിടിപ്പേറും

2026 ജനുവരി 15-നാണ് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ(ബിഎംസി) ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് ചർച്ചകളും സ്ഥാനാർഥി നിർണയ ചർച്ചകളും പുരോഗമിക്കുന്നതിനിടെ പ്രധാന പാർട്ടികളായ കോൺഗ്രസിന്റെയും ബിജെപിയുടേയും നെഞ്ചിടിപ്പേറ്റിക്കൊണ്ട് മുംബൈയിൽ മറ്റൊരു രാഷ്ട്രീയ നീക്കം കൂടി അരങ്ങേറി. ഇരുപത് വർഷത്തോളമായുള്ള പിണക്കം മാറ്റിവെച്ച് താക്കറെ കസിൻസ്- ഉദ്ധവ് താക്കറയുടെ ശിവസേനയും രാജ് താക്കറെയുടെ നവനിർമാൺസേനയും- ഈ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെയാണ് വെറും പ്രാദേശിക തിരഞ്ഞെടുപ്പിന് അപ്പുറമുള്ള രാഷ്ട്രീയ പ്രധാന്യം കൂടി ഈ തിരഞ്ഞെടുപ്പിന് കൈവന്നിരിക്കുന്നതും. ഉദ്ധവ് താക്കറേയും രാജ് താക്കറെയും ഒരുമിച്ച് വാർത്താസമ്മേളനം വിളിച്ചായിരുന്നു പുതിയ രാഷ്ട്രീയ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
- മറാത്ത വികാരം ഉയർത്തി തുടക്കം
Content Highlights: Uddhav and Raj Thackeray`s Shiv Sena and MNS unite for Maharashtra local body polls. Will this alliance shake up the political landscape?