ഭൂഗർഭ അറയിൽ ആറു ദിവസം ബന്ദികൾ, മോചനമല്ല അവർ ചോദിച്ചത്; അതാണ് ആ 'സിൻഡ്രോം'

1973 ഓഗസ്റ്റ് 23. സ്ത്രീകളുടെ വിഗും സണ്‍ ഗ്ലാസും ധരിച്ച് മേക്കപ്പ് ചെയ്ത ഉയരമുള്ള ഒരു മനുഷ്യന് സെന്‍ട്രല്‍ സ്റ്റോക്ക്ഹോമിലെ ഒരു ബാങ്കിലേക്ക് കടന്നുവന്നു. സബ് മെഷീന് ഗണ്ണുമായി എത്തിയ അയാള്‍ സീലിംഗിലേക്ക് ഒരു റൗണ്ട് വെടിയുതിര്‍ത്തു. 'പാര്‍ട്ടി ഇവിടെ ആരംഭിക്കുന്നു', അയാള്‍ ആക്രോശിച്ചു. തുടര്‍ന്ന് അയാള്‍ ബാങ്കിലുള്ളവരെ ബന്ദികളാക്കുകയും തന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു; പണവും ഒരു ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ഒരു കാറുമായിരുന്നു ആവശ്യം. പഴയ സഹതടവുകാരനായിരുന്ന ക്ലാര്‍ക്ക് ഒലോഫ്സണെ ജയിലില്‍ നിന്ന് മോചിപ്പിച്ച് ബാങ്കിലേക്ക് കൊണ്ടുവരണമെന്നും അയാള്‍ ആവശ്യപ്പെട്ടു. ജാന്‍-എറിക് ഓള്സണ് (Jan-Erik Olsson) എന്നായിരുന്നു അയാളുടെ പേര്. പോലീസുകാര്‍ ബാങ്കിന് പുറത്തുള്ള സ്ക്വയറിലേക്ക് ഒഴുകിയെത്തി. സംഭവമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ക്യാമറാമാന്മാര് എന്നിങ്ങനെ ഒരു വലിയ ജനക്കൂട്ടം ബാങ്കിന് പുറത്ത് തടിച്ചുകൂടി. ആ സംഭവങ്ങള്‍ തത്സമയം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെട്ടു.
ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഒലോഫ്സണെ ബാങ്കിലേക്ക് കൊണ്ടുവന്ന് തോക്കുധാരിയായ ഓള്സണിന് കൈമാറി. 'സ്റ്റോക്ഹോം സിന്‍ഡ്രോം' എന്ന സിദ്ധാന്തത്തിന്റെ പിറവിക്ക് ഇടയാക്കിയ ബന്ദിനാടകത്തിനാണ് അന്ന് ലോകം സാക്ഷ്യം വഹിച്ചത്. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമില് അന്ന് നടന്ന ബാങ്ക് കവര്‍ച്ചാശ്രമത്തിന് പിന്നാലെ ബാങ്ക് ജീവനക്കാരായ മൂന്നു സ്ത്രീകളെയും പുരുഷനെയുമാണ് ഒലോഫ്സണും കൂട്ടാളി ജാന്‍ എറിക് ഓള്‍സണും ആറുദിവസം ബാങ്കിനുള്ളില്‍ ബന്ദികളാക്കിവെച്ചത്. അന്നത്തെ സംഭവത്തിലെ പ്രതികളിലൊരാളും സ്വീഡനിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയുമായ ക്ലാര്‍ക് ഒലോഫ്സണ്‍ (78) കഴിഞ്ഞ ദിവസം അന്തരിച്ചു. ദീര്‍ഘനാളത്തെ അസുഖബാധയെത്തുടര്‍ന്ന് സ്വീഡനിലെ അര്വികയിലെ ആശുപത്രിയില്‍ ജൂണ്‍ 24-ന് 78-ാം വയസിലായിരുന്നു ഒലോഫ്സന്റെ അന്ത്യം. എന്തായിരുന്നു അന്ന് സ്റ്റോക് ഹോമില്‍ സംഭവിച്ചത്? ആരാണ് ക്ലാര്‍ക്ക് ഒലോഫ്സണ്‍? എന്താണ് 'സ്റ്റോക്ഹോം സിന്‍ഡ്രോം'?
Content Highlights: stockholm syndrome and 1973 bank-robbery